തിരുവനന്തപുരം: ലോ അക്കാദമി ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി അറിയാന്‍ റവന്യൂവകുപ്പിന്‍െറ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണായകം. റവന്യൂമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ഭൂമിയുടെ പാട്ടം മുതല്‍ പതിവ് വരെയുള്ള രേഖകളെല്ലാം റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍െറ മുന്നിലത്തെി.
എന്നാല്‍, ഭൂമി സംബന്ധിച്ച് ലഭിച്ച രേഖകള്‍ നിയമവകുപ്പിന് കൈമാറണമെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ അഭിപ്രായം. അതേസമയം, റവന്യൂവകുപ്പിലെ രേഖകള്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായെന്ന് ആരോപണവുമുണ്ട്. വിവാദവിഷയമായതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ നല്‍കാനുള്ള സാധ്യതയും വിരളമാണ്.
1984ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയും പി.ജെ. ജോസഫ് റവന്യൂമന്ത്രിയും ആയിരുന്നപ്പോള്‍ എന്തെല്ലാം ഉപാധികളോടെയാണ് ഭൂമി പതിച്ചുനല്‍കിയതെന്നതാണ് അന്വേഷണത്തില്‍ പുറത്തുവരാനുള്ളത്. സാധാരണ ഭൂമിപതിവ് ചട്ടത്തിലെ വ്യവസ്ഥകളനുസരിച്ച് വിദ്യാഭ്യാസ ആവശ്യത്തിനാണ് ഭൂമി പതിച്ചുനല്‍കിയതെങ്കില്‍ അത് ലംഘിച്ചോ എന്ന് പരിശോധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.