ല​തി​കാസു​ഭാ​ഷ് സ്വതന്ത്രയായി മത്സരിച്ചേക്കും

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത മുതിർന്ന കോൺഗ്രസ് നേതാവ് ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. മ​ഹി​ളാ കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ കൂടിയായിരുന്ന ല​തി​കാ സു​ഭാ​ഷ് ഏ​റ്റു​മാ​നൂ​രി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ആ​യേ​ക്കു​ം. ഇന്ന് തന്നെ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും. ഇന്ന് തന്നെ അവർ പ്രചാരണം തുടങ്ങിയേക്കും എന്നാണ് സൂചന.

ഇ​തി​നു മു​ന്നോ​ടി​യാ​യി അ​ഭി​പ്രാ​യ സ്വ​രൂ​പീ​ക​ര​ണ​ത്തി​ന് ത​ന്നോ​ട് അ​ടു​പ്പ​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗം ല​തി​ക വി​ളി​ച്ചി​ട്ടു​ണ്ട്. മത്സരിക്കുന്നതിന് മുന്നോടിയായി കോ​ൺ​ഗ്ര​സ് പ്രാ​ഥ​മി​കാം​ഗ​ത്വം അ​വ​ർ രാ​ജി വ​ച്ചേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

ഇനി സീറ്റ് നല്‍കാമെന്ന് പറഞ്ഞാലും മത്സരിക്കാനില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷനെ അടക്കം വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ആരും ഫോണ്‍ പോലും എടുത്തില്ല. സ്ത്രീകള്‍ക്കുവേണ്ടിയാണ് മുന്നോട്ടുപോകുന്നത്. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ പങ്കുണ്ട്. അതിനാലാണ് ഇത്തരമൊരു നിലപാട് എടുത്തതെന്നും ലതികാ സുഭാഷ് പറഞ്ഞു.

നേ​ര​ത്തെ, കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ല​തി​ക സു​ഭാ​ഷ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ത​നി​ക്ക് സീ​റ്റ് ല​ഭി​ക്കാ​തി​രി​ക്കാ​ൻ ആ​രോ പി​ന്നി​ൽ നി​ന്ന് ക​ളി​ച്ചു​വെ​ന്നും ല​തി​ക പ്രതികരിച്ചു. ഇ​തി​നൊ​പ്പം കെ.​പി​.സി.​സി ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ൽ വ​ച്ച് ത​ല മു​ണ്ഡ​നം ചെ​യ്ത് അ​വ​ർ ത​ന്‍റെ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ചെ​യ്തു.

ഏ​റ്റു​മാ​നൂ​രി​ൽ സീ​റ്റ് ല​ഭി​ക്കാ​തി​രു​ന്നെ​ങ്കി​ലും, അ​വ​സാ​ന നി​മി​ഷം വ​രെ ത​ന്‍റെ പേ​ര് വൈ​പ്പി​നി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന് ചി​ല നേ​താ​ക്ക​ൾ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ, ആ ​പ്ര​തീ​ക്ഷ​ക്കും അ​വ​സാ​നം മ​ങ്ങ​ലേ​റ്റു​വെ​ന്നും ല​തി​ക പ​റ​ഞ്ഞു.

Tags:    
News Summary - Lathika subhash may compete independently

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.