Posted On
date_range Updated On
date_range ലതികസുഭാഷിന് സീറ്റ് നൽകാമായിരുന്നു; കരഞ്ഞത് പ്രവർത്തകരുടെ വികാരപ്രകടനം കണ്ടെന്ന് ബിന്ദു കൃഷ്ണ
കൊല്ലം: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ലതിക സുഭാഷിനെ ഉൾപ്പെടുത്തണമായിരുന്നുവെന്ന് കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഡി.സി.സി അധ്യക്ഷയുമായ ബിന്ദു കൃഷ്ണ. മഹിളാ കോൺഗ്രസ് അധ്യക്ഷ എന്ന നിലയിൽ അത് കീഴ്‍വഴക്കമാണ് എന്നും ബിന്ദു കൃഷ്ണ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ബിന്ദുകൃഷ്ണ പറഞ്ഞു.
കൊല്ലത്ത് ജയം ഉറപ്പാണ്. കരഞ്ഞത് സീറ്റ് കിട്ടാത്തത് കൊണ്ടല്ലെന്നും പ്രവർത്തകരുടെ വികാരം കണ്ടാണ് കണ്ണ് നിറഞ്ഞതെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു. ജനങ്ങളിലുള്ള വിശ്വാസമാണ് കൊല്ലത്തെ വിജയ പ്രതീക്ഷ. കേന്ദ്ര-സംസ്ഥാന സർക്കാരിനെതിരായ ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.