വിള ഇൻഷുറൻസ്​ അവസാന തീയതി ഈമാസം 31

കോഴിക്കോട് : പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിലും കാലാവസ്​ഥാധിഷ്ഠിത വിള ഇൻഷുറൻസ്​ പദ്ധതിയിലും കർഷകർക്ക് ചേരേണ്ട അവസാന തീയതി ഈമാസം 31. പദ്ധതിയിൽ ചേരാനാഗ്രഹിക്കുന്ന കർഷകർ ഏറ്റവും അടുത്തുള്ള സി.എസ്. സി ഡിജിറ്റൽ സേവാ കേന്ദ്രങ്ങളെയോ, അക്ഷയ കേന്ദ്രങ്ങളെയോ, അംഗീകൃത ഇൻഷുറൻസ്​ കമ്പനി പ്രധിനിധികളെയോ സമീപിക്കണെന്ന് കൃഷിവകുപ്പ് അറിയിച്ചു. ഈ വർഷം മുതൽ പോസ്​റ്റ് ഓഫീസ്​ വഴിയും ചേരാം.

ഏറ്റവും പുതിയ ആധാറിന്റെയും ബാങ്ക് പാസ്​ബുക്കിന്റെയും നികുതി ചീട്ട്/ പാട്ടചിട്ടിന്റെയും കോപ്പികൾ സമർപ്പിക്കണം. കർഷകർ ഇൻഷുർ ചെയ്യാൻ ഉദ്ദേശിക്കുന്ന വിസ്​തീർണത്തിന് തുല്യമായ നികുതി/പാട്ട ചീട്ട് സമർപ്പിക്കണം. സാധുവായ ആധാർ ബന്ധിത ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകണം.

വിജ്ഞാപിത വിളകൾക്ക് വായ്പ എടുത്ത കർഷകരെ അതാത് ബാങ്കുകൾ തന്നെ ചേർക്കേണ്ടതാണ്. പ്രധാനമന്ത്രി വിള ഇൻഷുറൻസ്​ പദ്ധതിയിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽകൃഷിയും എല്ലാ ജില്ലകളിലേയും വാഴയും മരച്ചീനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.

കാലാവസ്​ഥാ വിള ഇൻഷുറൻസ്​ പദ്ധതിയിൽ നെല്ല്, വാഴ, കുരുമുളക്, മഞ്ഞൾ, ഇഞ്ചി, കൈതച്ചക്ക, ജാതി, കൊക്കോ, കരിമ്പ് ഏലം കവുങ്ങ്, തക്കാളി, ചെറുധാന്യങ്ങൾ (ചോളം, റാഗി, തിന, മുതലായവ) പച്ചക്കറികൾ (പയർ, പടവലം, പാവൽ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്) എന്നീ വിളകളാണ് വിാപനം ചെയ്തിട്ടുള്ളത്.

പ്രധാനമന്ത്രി വിള ഇൻഷുറൻസ്​ പദ്ധതിയിൽ വിള നാശത്തിനുള്ള നഷ്ട പരിഹാരം സീസൺ കഴിഞ്ഞ് സർക്കാർ സമർപ്പിക്കുന്ന പഞ്ചായത്തു തലത്തിലുള്ള വിളവിെൻ്റ ഡാറ്റാ പ്രകാരമാണ് പ്രധാനമായും തിട്ടപ്പെടുത്തുന്നത്. കാലാവസ്​ഥാ വിള ഇൻഷുറൻസ്​ പദ്ധതിയിൽ സീസൺ കഴിഞ്ഞ് കാലാവസ്​ഥാ നിലയങ്ങളിൽ നിന്നും ലഭിക്കുന്ന കാലാവസ്​ഥാ ഡാറ്റാ പ്രകാരമാണ് പ്രധാനമായും നഷ്ടപരിഹാരം നിർണയിക്കുന്നത്.

കുടാതെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ശകതിയായ കാറ്റ് (വാഴ, ജാതി, കവുങ്ങ്, കുരുമുളക്, ഏലം, കൊക്കോ എന്നീ വിളകൾക്ക് മാത്രം) എന്നിവ കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് വ്യകതിഗത ഇൻഷുറൻസ്​ പരിരക്ഷ ലഭ്യമാണ്. വിളയുടെ വളർച്ചാഘട്ടത്തെ അടിസ്​ഥാനമാക്കി ജോയിൻറ് കമ്മിറ്റിയുടെ ഇൻസ്​പെക്ഷൻ റിപ്പോർട്ട് പ്രകാരമായിരിക്കും നഷ്ടപരിഹാര നിർണ്ണയം.

നഷ്ടപരിഹാര നിർണയം പ്രധാനമന്ത്രി വിള ഇൻഷുറൻസ്​ പദ്ധതിയിൽ വെള്ളപ്പൊക്കം കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് വാഴയ്ക്കും മരച്ചിനിയ്ക്കും ലഭ്യമാണ്. നഷ്ടം സംഭവിച്ചാൽ 72 മണിക്കൂറിനുള്ളിൽ വായ്പ എടുത്ത ബാങ്കിനെയോ കൃഷി ഭവനെയോ എ.ഐ.സി ((agricultural insurance company) യെ നേരിട്ടോ കർഷകർ രേഖാമൂലം അറിയിക്കണം.

Tags:    
News Summary - Last date of crop insurance is 31st of this month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.