മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിച്ചില്‍; ഒരു മൃതദേഹം കണ്ടെത്തി, തെരച്ചില്‍ തുടരുന്നു

ഇടുക്കി: കൊച്ചി -ധനുഷ് കോടി ദേശീയപാതയില്‍ മൂന്നാര്‍ ലോക്കാട് ഗ്യാപ്പില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് ദിണ്ഡിക്കൽ സ്വദേശിയായ ഉദയ​​െൻറ മൃതദേഹമാണ് കണ്ടെത്തിയത്. മണ്ണിനടിയിൽപ്പെട്ട തമിഴരശനായി തെരച്ചിൽ തുടരുകയാണ്.

ചൊവ്വാഴ്​ച വൈകിട്ടോടെ ക്രെയിന്‍ ഉപയോഗിച്ച് പാറകള്‍ നീക്കുന്നതിനിടയിലാണ്​ മണ്ണിടിഞ്ഞ് അപകടമുണ്ടായത്. റോഡ് പണിയിലേര്‍പ്പെട്ടിരുന്ന ക്രെയിന്‍ ഓപ്പറേറ്റര്‍ തമിഴരശനും സഹായി ഉദയനും മണ്ണിനടിയിപ്പെടുകയായിരുന്നു. ഇതിൽ ഉദയ​​െൻറ മൃതദേഹമാണ്​ ബുധനാഴ്​ച രാവിലെ കണ്ടെടുത്തത്​. റോഡി​​െൻറ ഒരുകിലോമീറ്റര്‍ താഴെ ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പട്ടാമ്പി സ്വദേശിയായ സുധീര്‍, ചിന്നന്‍, ഭാഗ്യരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവസ്ഥലത്ത് നിന്നും മണ്ണ് നീക്കുകയായിരുന്ന ടിപ്പര്‍ ലോറിയിലെ ഡ്രൈവര്‍ അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപെട്ടു.

ഒരു മാസം മുമ്പ് വലിയ തോതില്‍ മണ്ണിടിച്ചിലില്‍ ഉണ്ടായതിനു സമീപത്താണ് വീണ്ടും മലയിടിച്ചില്‍ ഉണ്ടായത്. ഗ്യാപ്പ് ഭാഗത്ത് പെയ്യുന്ന ശക്തമായ മഴയും കാഴ്ച മറയ്ക്കുന്ന വിധത്തിലുള്ള മഞ്ഞും മൂലം ചൊവ്വാഴ്​ച രക്ഷാപ്രവര്‍ത്തനം നടത്താനായിരുന്നില്ല. മണ്ണിനടിയില്‍പ്പെട്ടയാളെ കണ്ടെത്താനായി ഫയര്‍ ഫോഴ്‌സും പോലീസും റവന്യു ഉദ്യോഗസ്ഥരും ദുരന്ത പ്രതികരണ സേനയും തെരച്ചിൽ തുടരുകയാണ്​.

Tags:    
News Summary - Landslide in Moonnar - One dead- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.