കഴിഞ്ഞവർഷം ഉരുൾപൊട്ടലുണ്ടായ മണ്ണാർമല

ഉരുൾപൊട്ടൽ ഭീഷണി: കാര്യാവട്ടത്ത്​​ 36 കുടുംബങ്ങൾ താമസം മാറി

വെട്ടത്തൂർ: കാലവർഷം ശക്​തമായതോടെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പെരിന്തൽമണ്ണ താലൂക്കിലെ​ കാര്യാവട്ടം വില്ലേജ്​ പരിധിയിൽനിന്ന്​ 36 കുടുംബങ്ങൾ താമസം മാറി.

വില്ലേജ്​, വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത്​ അധികൃതരുടെ നിർദേശപ്രകാരം​ മലയടിവാരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളാണ്​ ബന്ധുവീടുകളിലേക്ക്​ താമസം മാറ്റിയത്​. ഇൗസ്​റ്റ്​ മണ്ണാർമല പുതുപറമ്പ്​ കോളനിയിലെ 15 കുടുംബങ്ങളും മണ്ണാർമല ചേരിങ്ങൽ പ്രദേശത്തെ 20 കുടുംബങ്ങളും പള്ളിക്കുത്ത്​ തെക്കൻമലയടിവാരത്തെ ഒരു കുടുബവുമാണ്​ അപകടസാഹചര്യം കണക്കിലെടുത്ത്​ സുരക്ഷിത സ്​ഥലങ്ങളിലേക്ക്​ പോയത്​.

വെള്ളിയാഴ്​ച വൈകീട്ട്​ പ്രദേശത്ത്​ ശക്​തമായി മഴ പെയ്​തിരുന്നു. കഴിഞ്ഞവർഷം മണ്ണാർമലയിലും തെക്കൻമലയിലും പത്തിലേറെ ഭാഗങ്ങളിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായിരുന്നു. ജിയോളജി വകുപ്പ്​ അധികൃതരുടെ പരിശോധനയിൽ അപകടമേഖലയെന്ന്​ റിപ്പോർട്ട്​ ചെയ്​ത മലകളാണിത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.