ചി​​ന്ന​​ക്ക​​നാ​​ലിൽ കൈ​​യേ​​റ്റം ഒ​​ഴി​​പ്പി​​ക്കൽ തു​​ട​​രു​​ന്നു; ഏറ്റെടു​​ക്കുന്നത് 7.07 ഏക്കർ ഭൂമി

തൊ​​ടു​​പു​​ഴ: ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ കൈ​​യേ​​റ്റ​​ങ്ങ​​ൾ ഒ​​ഴി​​പ്പി​​ക്കുന്നത് സംസ്ഥാന സ​​ർ​​ക്കാ​​ർ നി​​യോ​​ഗി​​ച്ച റ​​വ​​ന്യൂ സം​​ഘം ദൗ​​ത്യം തു​​ട​​രു​​ന്നു. ചി​​ന്ന​​ക്ക​​നാ​​ലിൽ ടിസൻ തച്ചങ്കരി കൈയേറിയ ഭൂമിയും മൂന്നാർ കേറ്ററിങ് കോളജിന്‍റെ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്ന നാലുനില കെട്ടിടവുമാണ് ദൗ​​ത്യസംഘം ഏറ്റെടുക്കുക. അനധികൃതമായി കൈയേറിയ 7.07 ഏക്കർ ഭൂമിയാണ് ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കുന്നത്. ഹോസ്റ്റൽ ഒഴിഞ്ഞു പോകുന്നതിന് 30 ദിവസത്തെ നോട്ടീസ് റവന്യൂ സംഘം നൽകി.

സർക്കാർ ഭൂമി കൈയേറിയത് കണ്ടെത്തിയതിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പേ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ജില്ല കലക്ടർക്കും ലാൻഡ് റവന്യൂ കമീഷണർക്കും അപ്പീൽ നൽകിയെങ്കിലും തള്ളി. ഇതിന് പിന്നാലെ ഹൈകോടതിയും കൈയേറ്റക്കാരുടെ അപ്പീൽ തള്ളിയ സാഹചര്യത്തിലാണ് ഏറ്റെടുക്കൽ നടപടി ആരംഭിച്ചത്.

ശ​​നി​​യാ​​ഴ്ച പ​​ള്ളി​​വാ​​സ​​ൽ, ചി​​ന്ന​​ക്ക​​നാ​​ൽ വി​​ല്ലേ​​ജു​​ക​​ളി​​ലെ കൈ​​യേ​​റ്റ​​ങ്ങ​​ളാ​​ണ് ഒ​​ഴി​​പ്പി​​ച്ച​​ത്. പ​​ള്ളി​​വാ​​സ​​ൽ വി​​ല്ലേ​​ജി​​ൽ ബ്ലോ​​ക്ക് 14ൽ ​​സ​​ർ​​വേ 36/3ലെ 30.95 ​​ആ​​ർ സ്ഥ​​ല​​ത്തെ കൈ​​യേ​​റ്റ​​വും ഉ​​ടു​​മ്പ​​ൻ​​ചോ​​ല താ​​ലൂ​​ക്കി​​ൽ ചി​​ന്ന​​ക്ക​​നാ​​ൽ വി​​ല്ലേ​​ജി​​ൽ സ്വ​​കാ​​ര്യ വ്യ​​ക്തി അ​​ന​​ധി​​കൃ​​ത​​മാ​​യി കൈ​​വ​​ശം വെ​​ച്ച ചി​​ന്ന​​ക്ക​​നാ​​ൽ താ​​വ​​ളം സ​​ർ​​വേ 20/1, 11/1, 48ൽ​​പെ​​ട്ട 0.89.07 ഹെ​​ക്ട​​ർ 1.76 ഏ​​ക്ക​​ർ റ​​വ​​ന്യൂ പു​​റ​​മ്പോ​​ക്ക് ഭൂ​​മി​​യും 43.3 സെ​​ന്‍റ്​ കെ.​​എ​​സ്.​​ഇ.​​ബി സ്ഥ​​ല​​വും ഉ​​ൾ​​പ്പെ​​ടെ 2.20 ഏ​​ക്ക​​റാ​​ണ്​ റ​​വ​​ന്യൂ ദൗ​​ത്യ​​സം​​ഘം ഒ​​ഴി​​പ്പി​​ച്ച​​ത്.

ദേ​​വി​​കു​​ളം ആ​​ന​​വി​​ര​​ട്ടി വി​​ല്ലേ​​ജി​​ൽ 224.21 ഏ​​ക്ക​​ർ ഭൂ​​മി​​യും ചി​​ന്ന​​ക്ക​​നാ​​ൽ വി​​ല്ലേ​​ജി​​ലെ 5.55 ഏ​​ക്ക​​ർ ഭൂ​​മി​​യും പു​​തി​​യ ദൗ​​ത്യ​​സം​​ഘം ആ​​ദ്യ​​ഘ​​ട്ട​​മാ​​യി ഒ​​ഴി​​പ്പി​​ച്ചി​​രു​​ന്നു. നി​​യ​​മ​​ക്കു​​രു​​ക്കൊ​​ഴി​​വാ​​ക്കി കൈ​​യേ​​റ്റ​​ങ്ങ​​ൾ ഒ​​ഴി​​പ്പി​​ക്കാ​​നാ​​ണ് ദൗ​​ത്യ​​സം​​ഘ​​ത്തി​​ന്‍റെ തീ​​രു​​മാ​​നം. ഇ​​തി​​നി​​ടെ വ​​ൻ​​കി​​ട കൈ​​യേ​​റ്റ​​ക്കാ​​രെ അ​​വ​​ഗ​​ണി​​ച്ച് കു​​ടി​​യേ​​റ്റ ക​​ർ​​ഷ​​ക​​രെ കൈ​​യേ​​റ്റ​​ക്കാ​​രാ​​യി ചി​​ത്രീ​​ക​​രി​​ക്കു​​ക​​യാ​​ണെ​​ന്ന ആ​​ക്ഷേ​​പ​​വും ദൗ​​ത്യ സം​​ഘ​​ത്തി​​നെ​​തി​​രെ ഉ​​യ​​രു​​ന്നിരുന്നു.

Tags:    
News Summary - Land Encroachment Evacuation continues in Chinnakanal; 7.07 acres of land is taken up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.