ലക്ഷ്മി നായര്‍ക്കെതിരെ പുതിയ പരാതികള്‍

തിരുവനന്തപുരം: പട്ടികജാതിക്കാരെ പീഡിപ്പിക്കുന്നെന്ന് കാട്ടി ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ക്കെതിരെ പേരൂര്‍ക്കട പൊലീസില്‍ പുതിയ പരാതികള്‍. ലക്ഷ്മി നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പച്ചക്കള്ളമാണ് പറഞ്ഞതെന്നും കാമ്പസില്‍ ദലിത് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നും എല്‍ എല്‍.ബി വിദ്യാര്‍ഥി പേരൂര്‍ക്കട സി.ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് കോളജില്‍ കടുത്ത അവഗണനയാണ്. പ്രവേശ സമയത്തുതന്നെ പട്ടികജാതിക്കാരനായ തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പട്ടികജാതിക്കാര്‍ക്ക് ഗ്രാന്‍റ് ലഭിക്കില്ളെന്ന് പറഞ്ഞായിരുന്നു പിന്തിരിപ്പിക്കല്‍ ശ്രമം നടന്നത്. അര്‍ഹതപ്പെട്ട വിദ്യാഭ്യാസ ഗ്രാന്‍റ് പലപ്പോഴും നിഷേധിച്ചു. ഹോസ്റ്റലില്‍ താമസസൗകര്യം നിഷേധിച്ചു. ഹാജര്‍ നിഷേധിക്കുന്ന സാഹചര്യം പലതവണ നേരിടേണ്ടി വന്നു. ചോദ്യംചെയ്തപ്പോള്‍ പട്ടികജാതിക്കാരെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, പട്ടികജാതിക്കാരനായ തന്നെ പെട്ടിചുമക്കാനും ഭക്ഷണം വിളമ്പാനും നിയോഗിച്ചെന്ന് മറ്റൊരു വിദ്യാര്‍ഥി പരാതി നല്‍കി. പേരൂര്‍ക്കടയില്‍ ലക്ഷ്മി നായര്‍ തുടങ്ങിയ ഹോട്ടലിന്‍െറ നോട്ടീസ് പാതയോരത്ത് വിതരണം ചെയ്യാന്‍ നിയോഗിച്ചെന്നും പരാതിയില്‍ പറയുന്നു. ലക്ഷ്മി നായരുടെ മകന്‍ വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടി കോളജില്‍ പഠിക്കുകയാണ്. ഇവരാണ് ദലിത് പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും പരാതിയില്‍ പറയുന്നു.

 

Tags:    
News Summary - lakshmi nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.