ലക്ഷ്മി നായരോട് രാജി ആവശ്യപ്പെടില്ല –നാരായണന്‍ നായര്‍

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ ലക്ഷ്മി നായരോട് ആവശ്യപ്പെടില്ളെന്ന് ഡയറക്ടര്‍ ഡോ. എന്‍. നാരായണന്‍ നായര്‍. പ്രിന്‍സിപ്പലിനെ അഞ്ചുവര്‍ഷം സ്ഥാപനത്തില്‍നിന്ന് മാറ്റിനിര്‍ത്താമെന്ന് സമരക്കാരോട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഇനിയൊന്നും ചെയ്യാനില്ല. ഒരാളെ ഇതില്‍ കൂടുതല്‍ നാണം കെടുത്താന്‍ കഴിയില്ല. രാജി ആവശ്യപ്പെട്ടാല്‍ അവര്‍ പോയി ആത്മഹത്യ ചെയ്താല്‍ എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.

വിദ്യാര്‍ഥികള്‍ സമരം ചെയ്ത് ഒരു പ്യൂണിനെ പോലും മാറ്റിയ ചരിത്രമില്ല. 27 വര്‍ഷം  ജോലി ചെയ്ത ജീവനക്കാരിയെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്തിയാല്‍ പോരേ? ലോ അക്കാദമിയില്‍ ഇപ്പോള്‍ നടക്കുന്നത് വിദ്യാര്‍ഥി സമരമല്ല, രാഷ്ട്രീയ സമരമാണ്. സ്ഥാപനത്തിന് അനുവദിച്ച ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ല. കെ. മുരളീധരന്‍ എം.എല്‍.എ സമരം നടത്തുന്നതിന് തങ്ങള്‍ ഉത്തരവാദികളല്ല -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - lakshmi nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.