ലക്കിടി ജവഹർ കോളജ്​ സമരം ഒത്തു തീർന്നു

പാലക്കാട്: വിദ്യാര്‍ഥി സമരത്തെതുടര്‍ന്ന് 37 ദിവസമായി അധ്യയനം മുടങ്ങിയ നെഹ്റു ഗ്രൂപ്പിന് കീഴിലെ ലക്കിടി ജവഹര്‍ കോളജ് ഫെബ്രുവരി 17ന് തുറക്കും. പാലക്കാട് ജില്ല കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ കോളജ് മാനേജ്മെന്‍റ്, വിദ്യാര്‍ഥി സംഘടനകള്‍, രക്ഷാകര്‍തൃസമിതി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അക്കാദമിക് വിഷയങ്ങളിലും വിദ്യാര്‍ഥികളുടെ ദൈനംദിന കാര്യങ്ങളിലും അധ്യാപകരല്ലാത്തവരും മാനേജ്മെന്‍റും ഇടപെടരുതെന്നടക്കം വിദ്യാര്‍ഥി സംഘടനകളുടെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചു.

അക്കാദമിക് കാര്യങ്ങളില്‍ പ്രധാന തീരുമാനമെടുക്കാന്‍ പ്രിന്‍സിപ്പലിനായിരിക്കും അധികാരം. അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളടങ്ങുന്ന അച്ചടക്കസമിതി രൂപവത്കരിക്കും. ഡിസിപ്ളിനറി ഓഫിസര്‍ എന്ന തസ്തികയുണ്ടാവില്ല. സര്‍വകലാശാല മാനദണ്ഡപ്രകാരം പരാതി പരിഹാര സെല്‍ സജീവമാക്കും. അനാവശ്യ പിഴ ഈടാക്കല്‍ തുടരില്ല.  കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ നല്‍കും. ഡയറക്ടര്‍ അക്കാദമിക് കാര്യങ്ങളില്‍ ഇടപെടുന്നില്ളെന്നുറപ്പാക്കും.സമരപന്തല്‍ പൊളിക്കാനും സ്ഥാപനത്തിലെ ബസുകളുടെ സുരക്ഷ വിദ്യാര്‍ഥികള്‍തന്നെ ഉറപ്പാക്കാനും തീരുമാനമായി. 

Tags:    
News Summary - lakkidi jawahar college stike ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.