Posted On
date_range Updated On
date_range ലക്കിടിയിലെ വാഹനാപകടം: മരണം രണ്ടായി
വൈത്തിരി: ദേശീയപാതയിൽ ലക്കിടിയിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് മീഞ്ചന്ത സ്വദേശി ഡോ. സുഭദ്ര പത്മരാജനാ(60) ഇന്ന് പുലർച്ചെ മരണമടഞ്ഞത്. മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായിരുന്നു.
കാർ ഡ്രൈവർ മേപ്പാടി റിപ്പൺ സ്വദേശി അബുതാഹിർ(25 ) രാത്രി തന്നെ മരണപ്പെട്ടിരുന്നു. കർണ്ണാടകയിൽനിന്നും ചുക്ക് കയറ്റിവരികയായിരുന്ന ലോറിയിലിടിച്ച കാർ റോഡിൽ തന്നെ മറിഞ്ഞു തകരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.