ലേക്​പാലസ്​ റിസോർട്ട്​ കൈയേറ്റം: വിജിലൻസ്​ കോടതി വിധി റദ്ദാക്കണമെന്ന ഹരജി ഇന്ന്​ ​ൈഹകോടതിയിൽ 

കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ ലേക് പാലസ് റിസോര്‍ട്ടിലേക്കുള്ള  ബണ്ട് റോഡുമായി ബന്ധപ്പെട്ട വിജിലന്‍സ് കോടതി ഉത്തരവും  തുടര്‍ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിസോര്‍ട്ട് ഉടമകളായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി എം. ഡി മാത്യു ജോസഫ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിസോര്‍ട്ടിനു വേണ്ടി ബണ്ട് റോഡ് മണ്ണിട്ട് നികത്തി ശക്തിപ്പെടുത്തിയത് 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് നല്‍കിയ ഹരജിയിലാണ് കോട്ടയം വിജിലന്‍സ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. 

ജനുവരി നാലിലെ കോടതി ഉത്തരവിനെ തുടര്‍ന്ന് തിരുവനന്തപുരം വിജിലന്‍സ് യൂനിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനെതിരെയാണ്​ ഹരജി. കേസുമായി ബന്ധപ്പെട്ട മുഴുവൻ േരഖകളും ഇന്ന്  ഹാജരാക്കാൻ ആലപ്പുഴ ജില്ലാ കലക്ടർക്ക് ഹൈകോടതി  നേരത്തെ നിർദേശം നൽകിയിരുന്നു

Tags:    
News Summary - Lake Palace Resort Encroachment - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.