Posted On
date_range Updated On
date_range കൊല്ലം സുധിയുടെ സ്വപ്‌നം പൂവണിയുന്നു; കുടുംബത്തിനുള്ള വീടിന് തറക്കല്ലിട്ടു
ചങ്ങനാശ്ശേരി: വാഹനാപകടത്തില്‍ മരണപ്പെട്ട നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ കുടുംബത്തിനുള്ള വീടിന് തറക്കല്ലിട്ടു. ബിഷപ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ നല്‍കിയ സ്ഥലത്താണ് കല്ലിടീൽ നടന്നത്.
തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തില്‍ മാടപ്പള്ളിക്ക് സമീപം പ്ലാന്തോട്ടം കവലയിലാണ് ഏഴ് സെന്‍റ് സ്ഥലം സുധിയുടെ മക്കളായ റിഥുലിന്‍റെയും രാഹുലിന്‍റെയും പേരില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവിടെയാണ് വീടൊരുങ്ങുന്നത്. പത്ത് മാസത്തിനുള്ളില്‍ വീടിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം.
കേരള ഹോം ഡിസൈന്‍സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് നിര്‍മാണം ഏറ്റെടുത്തത്. വീടിന്‍റെ മോഡല്‍ സുധിയുടെ ഭാര്യ രേണുവിന് കല്ലിടല്‍ ചടങ്ങില്‍ കൈമാറി. ബിഷപ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍, 24 ചാനൽ എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍, കെ.എസ്. പ്രസാദ്, ടിനി ടോം എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.