'മുസ്​ലിം ലീഗിന്​ നേതൃത്വം ഇല്ലാത്ത അവസ്​ഥ'; കുഞ്ഞാലിക്കുട്ടിക്ക്​ മറുപടിയുമായി വിജയരാഘവൻ

തിരുവനന്തപുരം: മുസ്​ലിം ലീഗിനകത്തെ പ്രശ്​നങ്ങൾക്ക്​ കാരണക്കാർ സി.പി.എം ആ​ണെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാദം വിചിത്രമെന്ന് സി.പി.എം​ സംസ്​ഥാന സെക്രട്ടറി​ എ. വിജയരാഘവൻ. ചന്ദ്രികയി​െല പ്രശ്​നങ്ങൾക്ക്​ എങ്ങനെയാണ്​ സി.പി.എമ്മുമായി ബന്ധമുണ്ടാവുക.

അധികാരം കിട്ടു​േമ്പാഴെല്ലാം ഭംഗിയായിട്ട്​ അഴിമതി നടത്തി പണം കണ്ടെത്തുന്ന പാർട്ടിയാണ്​ മുസ്​ലിം ലീഗ്​. ഇത്​ എല്ലാവർക്കും അറിയുന്ന കാര്യമാണ്​. പാലാരിവട്ടമടക്കമുള്ള കേസുകൾ അതിന്​ ഉദാഹരണമാണ്​.

മുസ്​ലിം ലീഗ്​ സംസ്​ഥാന കമ്മിറ്റി ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിൽ യൂത്ത്​ ലീഗ്​ ദേശീയ ഉപാധ്യക്ഷൻ മുഈനലി തങ്ങളെ ഇറക്കിവിടുന്ന രംഗം എല്ലാവരും കണ്ടതാണ്​. ഇത്​ മുസ്​ലിം ലീഗിനകത്തെ പ്രശ്​നം മാത്രമാണ്​. അല്ലാതെ സി.പി.എമ്മിന്​ ഇതിൽ എന്താണ്​ റോൾ.

മുസ്​ലിം​ ലീഗിനകത്ത്​ അഗാധമായ പ്രതിസന്ധിയുണ്ട്​. ഇതോടൊപ്പം വലിയ അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിക്ക്​ അകത്തുണ്ട്​. ഒരു രാഷ്​ട്രീയ പാർട്ടിയെന്ന നിലയിൽ നേതൃത്വമില്ലായ്​മ​ ഇവിടെ ദൃശ്യമാണ്​​. അഴിമതി പണവുമായി ബന്ധപ്പെട്ട വിഷയമാണ്​​ ലീഗിലെ പ്രതിസന്ധിക്ക്​ കാരണം.

പാർട്ടിയിലെ പ്രശ്​നങ്ങൾ​ രൂക്ഷമാകാൻ പോവുകയാണ്​. വസ്​തുത ഇതായിരിക്കെ സി.പി.എമ്മിനും സർക്കാറിനും നേരെ ആക്ഷേപം ഉന്നയിച്ച്​ തടിതപ്പാൻ എങ്ങനെയാണ്​ ലീഗിന്​ കഴിയുക. എൽ.ഡി.എഫ്​ സർക്കാർ സ്വീകരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നടപടികളായാണ്​ ലീഗ്​ ഇതിനെ പ്രചരിപ്പിക്കുന്നത്​. വിചിത്ര വാദമാണിത്​. അവർ​ പറയുന്ന നയങ്ങൾ അവർക്ക്​​ തന്നെ വിശദീകരിക്കാനാവുന്നില്ല.

എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെയാണ്​ എൽ.ഡി.എഫ്​ സർക്കാറിന്‍റെ പ്രവർത്തനം​. ലീഗിന്​ സർക്കാറിനോടുള്ള വിരോധം അധികാരം കിട്ടാത്തതിലെ നിരാശയാണ്​. അധികാരമില്ലാത്ത ലീഗിൽ തർക്കം പതിവാണ്​. കോൺഗ്രസ്​ ഇപ്പോൾ നിശ്ശബ്​ദമായി നിൽക്കുകയാണ്​. ഭാവിയിൽ കോൺഗ്രസിന്​ അകത്തും തർക്കമുണ്ടാകും. യു.ഡി.എഫ്​ രൂക്ഷമായ പ്രതിസന്ധിയിലേക്കാണ്​ പോകുന്നത്​. അതിന്‍റെ തുടക്കമാണ്​ ലീഗിൽ ഇപ്പോൾ കാണുന്നത്​.

സി.പി.എമ്മും സർക്കാറും സംസ്​ഥാനത്തിന്‍റെ ഉത്തമവികസനത്തിന്​ വേണ്ടിയാകും പ്രവർത്തിക്കുക. എല്ലാവിധ​ ജനപിന്തുണയോടെയും അത്​ മുന്നോട്ടുകൊണ്ടുപോകും. സി.പി.എമ്മിനെതിരെ ലീഗ്​ ഉന്നയിച്ച ആരോപണങ്ങൾ ജനം പുച്​ഛിച്ച്​ തള്ളുമെന്നും വിജയാഘവൻ പറഞ്ഞു.

മുസ്​ലിം ലീഗിനെതിരെ ഉയരുന്ന വിവാദങ്ങൾ സി.പി.എം സൃഷ്​ടിയാണെന്നാണ്​​ പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞദിവസം ആരോപിച്ചത്​. സർക്കാറിന്‍റെ മുസ്​ലിം വിരുദ്ധ നിലപാടുകൾക്കെതിരെ ഉയർന്ന പ്രതിഷേധം മറികടക്കാനും ശ്രദ്ധ തിരിച്ച് വിടാനുമാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Tags:    
News Summary - ‘Lack of leadership of the Muslim League’; Vijayaraghavan replies to Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.