എച്ച്. സലാം, ജി. സുധാകരൻ
ആലപ്പുഴ: പോരാട്ടം കനത്ത അമ്പലപ്പുഴ മണ്ഡലം ഇത്തവണ ആർക്കൊപ്പമാകും എന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമിനോട് അമ്പലപ്പുഴയിലെ പ്രതീക്ഷയെ കുറിച്ച് ചോദിച്ചപ്പോൾ അമ്പലപ്പുഴയിൽ ഒന്നും പറയാറായില്ല. അടിയൊഴുക്ക് ഉണ്ടായോ എന്ന് അറിയില്ലെന്നായിരുന്നു ഉത്തരം. എന്നാൽ, ലഭ്യമായ റിപ്പോർട്ടുകൾ വെച്ച് പരിശോധിച്ചപ്പോൾ സംസ്ഥാനത്താകെ 90-ലേറെ സീറ്റുകൾ എൽ.ഡി.എഫ് നേടുമെന്നും കരീം പറഞ്ഞു. ഇടതുമുന്നണി നേതാക്കൾ അമ്പലപ്പുഴയെ കുറിച്ച് സ്വകാര്യമായി ആശങ്ക വെച്ച് പുലർത്തുന്നുണ്ട്.
അഭിമാന പ്രശ്‌നമായി പാർട്ടി കാണുന്ന അമ്പലപ്പുഴയിൽ കടുത്ത മൽസരമെന്ന വിലയിരുത്തലിൽ സി.പി.എം. ജി.സുധാകരൻ സ്ഥാനാർഥിയായതോടെ അമ്പലപ്പുഴയിൽ പതിവായി എൽ.ഡി.എഫിന് കിട്ടിയിരുന്ന വോട്ടുകൾ ലഭിച്ചില്ല. ഭരണവിരുദ്ധ വികാരം, ജി.സുധാകരൻ എതിർ സ്ഥാനാർഥി ആയത്, പാർട്ടി അനുഭാവികൾ, നിഷ്പക്ഷമതികൾ എന്നിവരുടെ വോട്ടുകളിലെ ചോർച്ച തുടങ്ങിയ പ്രതികൂല ഘടകങ്ങൾ നിമിത്തം നേരിയ വോട്ടുകൾക്ക് അമ്പലപ്പുഴ എല്‍.ഡി.എഫിന് നഷ്ടമാകാനുള്ള സാധ്യതയും കണക്കുകൾ അടിസ്ഥാനമാക്കിയുള്ള അവലോകനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ, അമ്പലപ്പുഴ മണ്ഡലത്തില്‍ എല്‍.ഡി.എഫ് വിജയത്തില്‍ ഒരു കണ്‍ഫ്യൂഷനും ഇല്ലെന്നും ഏറെ വാശിയേറിയ പോരാട്ടത്തില്‍ അഭിമാനകരമായ വിജയം നേടുമെന്നും എല്‍.ഡി.എഫ് സ്ഥാനര്‍ഥി എച്ച് സലാം എം.എൽ.എ. എല്‍.ഡി.എഫ് 62000 ലധികം വോട്ട് നേടും. ബി.ജെ.പി- യു.ഡി.എഫ് ഡീലിന്റെ ഭാഗമായി യു.ഡി.എഫ് സ്ഥാനാര്‍ഥി ജി. സുധാകരന്‍ നേടുന്ന ബി.ജെ.പിയുടെ വോട്ടിന്റെ അളവിനനുസരിച്ച് ഭൂരിപക്ഷത്തില്‍ വ്യത്യാസം വരുമെന്നും എച്ച്. സലാം പറഞ്ഞു.
‘5000ല്‍ കൂടുതല്‍ ബി.ജെ.പി വോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയാല്‍ എല്‍.ഡി.എഫ് 5000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും. ബി.ജെ.പി 20000 ന് മുകളില്‍ നേടിയാല്‍ എല്‍.ഡി.എഫ് ഭൂരിപക്ഷം 10000 കടക്കും.. മാധ്യമങ്ങള്‍ക്ക് ഒരു കണ്‍ഫ്യൂഷനും വേണ്ട. അമ്പലപ്പുഴ ഇടതോരം ചേരും.. രാഷ്ട്രീയ നെറിവ് കാണിക്കും..വഞ്ചനയുടെ രാഷ്ട്രീയത്തോട് സലാം പറയും.' സലാം ഫേസ് ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
അമ്പലപ്പുഴയിൽ നോ കൺഫ്യൂഷൻ.. അമ്പലപ്പുഴ മണ്ഡലത്തിൽ എൽ.ഡി.എഫ് വിജയത്തിൽ ഒരു കൺഫ്യൂഷനും ഇല്ല. ഏറെ വാശിയേറിയ പോരാട്ടത്തിൽ അഭിമാനകരമായ വിജയം നേടും.. എൽ.ഡി.എഫ് 62000 ലധികം വോട്ട് നേടും. BJP, UDF ഡീലിന്റെ ഭാഗമായി യു.ഡി.എഫ് സ്ഥാനാർഥി ജി. സുധാകരൻ നേടുന്ന ബി.ജെ.പി യുടെ വോട്ടിന്റെ അളവിനനുസരിച്ച് ഭൂരിപക്ഷത്തിൽ വ്യത്യാസം വരും. 5000 ൽ കൂടുതൽ BJP വോട്ട് യുഡിഎഫ് സ്ഥാനാർഥിക്ക് കിട്ടിയാൽ എൽ ഡി എഫ് 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. BJP 20000 ന് മുകളിൽ നേടിയാൽ എൽ ഡി എഫ് ഭൂരിപക്ഷം 10000 കടക്കും.. മാധ്യമങ്ങൾക്ക് ഒരു കൺഫ്യൂഷനും വേണ്ട. അമ്പലപ്പുഴ ഇടതോരം ചേരും.. രാഷ്ട്രീയ നെറിവ് കാണിക്കും.. വഞ്ചനയുടെ രാഷ്ട്രീയത്തോട് സലാം പറയും.. അമ്പലപ്പുഴയിൽ എല്ലാ ജാതി, മത വിഭാഗത്തിലുമുള്ള മനുഷ്യർ എൽ ഡി എഫ് സ്ഥാനാർഥിയായ എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇടതുപക്ഷക്കാരും ഇടതുപക്ഷം അല്ലാത്ത ഒരു വിഭാഗം മനുഷ്യരുടെയും വോട്ടുകൾ ലഭിച്ചിട്ടുണ്ട്..
വിജയം ഉറപ്പ്.. എൽ ഡി എഫ് തുടരും.. അമ്പലപ്പുഴ വളരും.. അമ്പലപ്പുഴയിൽ ഉയർന്നു വന്ന പ്രത്യേക രാഷ്ട്രീയ അന്തരീക്ഷത്തിൽ നേരും നെറിവുമാണ് ജീവിതത്തിൽ പ്രധാനമെന്ന് കരുതി വിവേകപൂർവ്വം പിന്തുണച്ച എല്ലാ പ്രിയപ്പെട്ട വോട്ടർമാർക്കും നന്ദി.. നമ്മുടെ വിജയത്തിന് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് രാപകൽ ഒരു മാസക്കാലം പ്രവർത്തിച്ച എൽ ഡി എഫ് പ്രവർത്തകർക്കും നേതാക്കൾക്കും മനസ് നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.. എച്ച്. സലാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.