Posted On
date_range Updated On
date_range കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റിന് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കുകളിൽ എത്തിയ ആറംഗ സംഘം
തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം പ്രാദേശിക നേതാവുമായ കെ.ജി. സഞ്ജുവിന് വെട്ടേറ്റു. പ്രാവിൻകൂട് ജങ്ഷന് സമീപത്തെ പെട്രോൾ പമ്പിനടുത്ത് വെച്ച് ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.
മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ സഞ്ജു ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കൊട്ടേഷൻ സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്ന് കരുതുന്നതായി സഞ്ജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.