ക​ുറ്റിപ്പുറത്തെ കുഴി ബോബ്  ശത്രു സൈന്യത്തിനെതിരെ ഉപയോഗിക്കുന്നതെന്ന് നിഗമനം 

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് താഴെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുഴി ​േബാംബ്​ ഇന്ത്യന്‍ ആര്‍മി യുദ്ധ സമയത്ത് ശത്രുസൈന്യത്തിനെതിരെ ഉപയോഗിക്കുന്നതെന്ന് നിഗമനം. കുഴിബോംബില്‍ ശത്രവിന് എതിരെ തിരിച്ച് വെക്കേണ്ട ഭാഗം ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

മലപ്പുറം എ.ആര്‍ ക്യാമ്പില്‍ സുരക്ഷിതമായി സൂക്ഷിച്ച ക്ലേ മോര്‍ മയിന്‍സ് മിലിട്ടറി ഇൻറലിജന്‍സ് വിഭാഗം എത്തി പരിശോധിച്ച് നിര്‍വ്വീര്യമാക്കുമെന്ന് മലപ്പുറം എസ്.പി യുടെ ചുമതലയുള്ള പാലക്കാട് എസ്.പി പ്രതീഷ് കുമാര്‍ ഐ.പി.എസ് പറഞ്ഞു. ശനിയാഴ്ച രാവിലെ എസ്.പി, രഹസ്യന്വേഷണ വിഭാഗം ഡി.വൈ.എസ്.പി എം.ഉല്ലാസ് കുമാര്‍, തീരൂര്‍ ഡി.വൈ.എസ്.പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പരിശോധന നടത്തി. 

സംഭവം പൊലീസില്‍ അറിയിച്ച യുവാവിനേയും യുവതിയേയും പൊലീസ് സ്റ്റേഷനിലെത്തിച്ച് അന്വേഷണ സംഘം വിവരങ്ങള്‍ തേടുന്നുണ്ട്. രാവിലെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി കുറ്റിപ്പുറം പൊലീസ് സ്റ്റേഷനില്‍ യോഗം ചേര്‍ന്നു. ദേശീയ സുരക്ഷ ഏജന്‍സി മലപ്പുറത്തെതി കുഴിബോംബുകള്‍ പരിശോധിച്ചു.

Tags:    
News Summary - Kuttippuram Kuzhibomb - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.