കുറ്റ്യാടി ഡാം

കുറ്റ്യാടി ജലവൈദ്യുതി പദ്ധതി നവീകരണ കരാർ കാലാവധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതികളിലൊന്നായ കുറ്റ്യാടിയിലെ നവീകരണ പൂർത്തീകരണ കരാർ 2027 ഫെബ്രുവരിയിലേക്ക് നീട്ടി. പദ്ധതി വൈകിയാൽ നൽകേണ്ട കരാർ പ്രകാരമുള്ള നഷ്ടപരിഹാരം ഈടാക്കിയാണിത്. 90.18 കോടി ചെലവിട്ട് 75 മെഗാവാട്ട് ഉൽപാദനം ഉയർത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ 2025ൽ പൂർത്തിയാക്കുമെന്നായിരുന്നു കരാർ എടുത്ത കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്‍ (ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്) നൽകിയിരുന്ന ഉറപ്പ്. എന്നാൽ ഇത് പാലിക്കാൻ ഭെല്ലിനായില്ല.

കരാർ തുകയുടെ 0.05 ശതമാനം പ്രദിദിന നിരക്കിൽ കരാർ തുകയുടെ പരമാവധി 10 ശതമാനമായിരിക്കും പിഴയായി കെ.എസ്.ഇ.ബിക്ക് ഭെൽ നൽകേണ്ടത്. മൂന്ന് മെഷീനുകളുടെയും ജനറേറ്റർ, കൺട്രോൾ പാനൽ, ടർബൈൻ ഉൾപ്പെടെ അനുബന്ധ ഉപകരണങ്ങളും ട്രാൻസ്ഫോമറും പ്രധാന കൺട്രോൾ റൂമും മാറ്റി സ്ഥാപിക്കണമെന്നാണ് കരാർ. യൂനിറ്റ് മൂന്നിന്‍റെ ജനറൽ അസംബ്ലി, ടെസ്റ്റിങ് നടപടികൾ 2025 ഡിസംബറിലും യൂനിറ്റ് രണ്ടിന്‍റെ ട്രയൽ 2026 ജൂലൈയിലും യൂനിറ്റ് ഒന്നിന്‍റേത് 2027 ജനുവരി-ഫെബ്രുവരിയിലും പൂർത്തിയാക്കാമെന്ന് കമ്പനി കെ.എസ്.ഇ.ബിക്ക് ഒടുവിൽ നൽകിയ കത്തിൽ അറിയിച്ചത്.

അതേസമയം കെ.എസ്.ഇ.ബി ഫിനാൻഷ്യൽ അഡ്വൈസർ കഴിഞ്ഞ നവംബറിൽ നൽകിയ റിപ്പോർട്ടിൽ കുറ്റ്യാടി പദ്ധതി നവീകരണം വൈകുന്നത് കെ.എസ്.ഇ.ബിയുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഒഴിവാക്കാൻ എത്രയും വേഗം നിർമാണം പൂർത്തീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. 2025 നവംബറിൽ പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകിയിരുന്ന പദ്ധതി വീണ്ടും വൈകിയത് കരാറുകാരന്‍റെ അനാസ്ഥ മൂലമാണെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തൽ.

Tags:    
News Summary - Kuttiadi Hydropower Project Renovation Contract Period Extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.