പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്‍റെ കരുതൽ മേഖലയിൽ കുട്ടമ്പുഴയും

കോട്ടയം: പാലക്കാട്​ ജില്ലയിലുള്ള പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്‍റെ കരുതൽ മേഖല എത്തിനിൽക്കുന്നത്​ എറണാകുളം ജില്ലയിൽ കോതമംഗലത്തിനടത്തുള്ള കുട്ടമ്പുഴയിൽ. ഉപഗ്രഹസർവേ റിപ്പോർട്ടിെൻ്റ ഭാഗമായി സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പറമ്പിക്കുളം വന്യജീവി സങ്കേതത്തിെൻ്റ ഭൂപടമാണ് കേരള വനം വകുപ്പിന്‍റെ കള്ളകളി പുറത്തുകൊണ്ടുവന്നത്. പറമ്പിക്കുളത്തു നിന്നും ആതിരപ്പള്ളി വഴി കുട്ടമ്പുഴയുമായി ബന്ധിപ്പിച്ചാണ് ഭൂപടം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കുട്ടമ്പുഴയിൽ നിന്നും ഇരവിക്കുളം ദേശീയോദ്യാനവുമായും കരുതൽമേഖലയെ ബന്ധിപ്പിച്ചിട്ടുണ്ട്. സംരക്ഷിത വനമേഖലകൾക്കു ചുറ്റും ഒരു കിലോമീറ്റർ മാത്രമായിരിക്കും കരുതൽ മേഖലയെന്ന്​ സർക്കാർ പറയുമ്പോഴാണ്​ ഭൂപടത്തിൽ നൂറിലേറെ കിലോമീറ്റർ കരുതൽ മേഖല വന്നിരിക്കുന്നത്​. ഭൂപടത്തിൽ പച്ച നിറത്തിൽ കാണുന്നത് പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്‍റെ ഒരു ഭാഗമാണ്​. റോസ്​ നിറത്തിൽ കാണുന്നത്​ കരുതൽ മേഖലയും. കോടശേരി പഞ്ചായത്തിലും പരിയാരത്തും ആതിരപ്പള്ളി പഞ്ചായത്തിലുമൊക്കെ ഒരു കിലോമീറ്റർ കരുതൽ മേഖല അളന്നു തിട്ടപ്പെടുത്തിയവർ തന്നെയാണ്​ തട്ടേക്കാട് പക്ഷിസങ്കേതം സ്​ഥിതിചെയ്യുന്ന കുട്ടമ്പുഴ പഞ്ചായത്തു വരെ പറമ്പിക്കുളത്തിന്‍റെ കരുതൽമേഖല നീട്ടിയത്​.

കരുതൽ മേഖലയുടെ മറവിൽ പറമ്പിക്കുളത്തുനിന്നും ആനമല ടൈഗർ റിസർവിലേക്ക് വന്യജീവി ഇടനാഴി സൃഷ്​ടിക്കാൻ നീക്കമുണ്ടെന്ന്​ വനംവകുപ്പ്​ ഉദ്യോഗസ്ഥർ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഇടുക്കി ജില്ലയിലെ കട്ടപ്പന, ഉടുമ്പഞ്ചോല, കുമളി, ശാന്തൻപാറ, രാജാക്കാട്, അടിമാലി, മൂന്നാർ, മറയൂർ പ്രദേശങ്ങളെ മൊത്തത്തിൽ വനമാക്കാൻ പദ്ധതി തയ്യാറാക്കി വിദേശഫണ്ടിങ്ങിനായി ഉദ്യോഗസ്​ഥർ തന്നെയാണ് ഇൗ നടപടിക്ക്​ പിന്നിലും പ്രവർത്തിക്കുന്നത്​.

കരുതൽമേഖലയുടെ മറവിൽ കഴിയുന്നത്ര റവന്യൂഭൂമിയും കൃഷിഭൂമിയും വനമാക്കാനും​ വനംവകുപ്പ് ശ്രമിക്കുന്നുണ്ട്​​. ഇതു നടപ്പായാൽ ഹൈറേഞ്ചിലെ ആയിരക്കണക്കിനു കുടുംബങ്ങളെ കുടിയിറക്കേണ്ടിവരും.

സംസ്​ഥാനത്തെ ഏറ്റവും പഴയ വന്യജീവി സങ്കേതം 1958 ൽ ആരംഭിച്ച നെയ്യാർ വന്യജീവി സങ്കേതമാണ്. ഏറ്റവും ഒടുവിലത്തേത്​ 2011ൽ ആരംഭിച്ച കൊട്ടിയൂരും. കൊട്ടിയൂരിനു തൊട്ടു മുൻപ് 2009 ൽ ആരംഭിച്ചതാണ് പറമ്പിക്കുളം കടുവാ സംരക്ഷണകേന്ദ്രം. തട്ടേക്കാട് പക്ഷിസങ്കേതം സ്ഥാപിച്ചതാകട്ടെ 1983 ലും. 2009 ഡിസംബർ 17 ലെ ജി.ഒ(പി) 54/09 വനം എന്ന ഉത്തരവുപ്രകാരം പറമ്പിക്കുളം വന്യജീവി സങ്കേതത്തിെൻ്റ കിഴക്കൻ അതിർത്തി വെള്ളിക്കുളങ്ങര റേഞ്ചിെൻറ അതിരിലൂടെ നെല്ലിയാംപതി റേഞ്ചിലെ പാദഗിരിയിലെത്തി യു.ടി.ടി എസ്റ്റേറ്റിെൻറ അരികിലൂടെ വെളളിക്കുളങ്ങര റേഞ്ച്​ കടന്ന്​ നെല്ലിയാംപതി റേഞ്ചിന്‍റെ അതിർത്തിയിൽ ഒന്നിക്കുന്നു.

1983 ആഗസ്റ്റ്​ 27 ലെ 35743/എഫ്​എം 3/83/എ.ഡി ഉത്തരവുപ്രകാരം തട്ടേക്കാട് പക്ഷി സങ്കേതത്തിന്‍റെ അതിർത്തി പെരിയാർ ഇടമലയാറിൽ എത്തുന്ന ഭാഗത്ത് ആരംഭിച്ച് ഇടമലയാർ ആറിെന്‍റ തീരത്തുകൂടി കുട്ടമ്പുഴയിലെത്തി പുഴമുടിയിലെത്തി വീണ്ടും പെരിയാറിെൻ്റ അതിർത്തിയിലെത്തി പെരിയാറിെൻ്റ വശത്തുകൂടി ഇടമലയാറിലെത്തുന്നു. ഇവക്ക്​ രണ്ടിനുമാണ്​ പൊതുവായ കരുതൽ മേഖല സൃഷ്ടിക്കാൻ വനംവകുപ്പ്​ ശ്രമിക്കുന്നത്​.

സംഘടനകളുടെ പഠനറിപ്പോർട്ട് പരിഗണിക്കണമെന്ന് ഹരജി

കരുതൽ മേഖല സംബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തയാറാക്കി സമർപ്പിച്ച പഠന റിപ്പോർട്ട് കൂടി പരിഗണിക്കാൻ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ കമ്മിറ്റിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. പഠനറിപ്പോർട്ട് തയാറാക്കിയ പാലായിലെ സെന്‍റർ ഫോർ കൺസ്യൂമർ എജുക്കേഷനുവേണ്ടി ജയിംസ് വടക്കനാണ് അഡ്വ. ജോൺസൻ മനയാനി മുഖേന ഹരജി സമർപ്പിച്ചത്.

കോഴിക്കോട്ടെ പശ്ചിമഘട്ട ജനസംരക്ഷണ ഫൗണ്ടേഷനും രാഷ്ട്രീയ കിസാൻ മഹാസംഘ് കേരള ഘടകവുമാണ് പഠനം നടത്തിയ മറ്റ് സംഘടനകൾ. ഈ റിപ്പോർട്ട് പരിഗണിച്ചശേഷമേ റിപ്പോർട്ട് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ കമ്മിറ്റി സുപ്രീംകോടതിക്ക് നൽകാവൂ എന്നതാണ് ഹരജിയിലെ ആവശ്യം. സർക്കാറിന്‍റെ അഭിപ്രായം ആരായുന്നതിന് ഹരജി ഡിസംബർ 21ലേക്ക് മാറ്റി.

Tags:    
News Summary - Kuttampuzha in the reserve area of ​​Parambikulam Wildlife Sanctuary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.