കൊച്ചി: സുപ്രീംകോടതിയിൽ പ്രശ്നങ്ങൾക്ക് പരിഹാരമായതായി കരുതുന്നുവെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. എതെങ്കിലും വ്യക്തിക്കെതിരായ പ്രതിഷേധമല്ല തങ്ങൾ നടത്തിയത്. ഒരു സംവിധാനത്തിനകത്തായിരുന്നു പ്രശ്നം. ജുഡീഷ്യറിക്ക് അകത്ത് നിന്നുകൊണ്ടുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിച്ചതെന്നും കുര്യൻ ജോസഫ് വ്യക്തമാക്കി.
പ്രശ്നപരിഹാരത്തിനായി ബാഹ്യഇടപെടൽ ആവശ്യമില്ല. സാേങ്കതികമായി ഇക്കാര്യത്തിൽ ഇടപെടാൻ രാഷ്ട്രപതിക്ക് അധികാരമില്ല. ജഡ്ജിമാരെ നിയമിക്കുക മാത്രമാണ് രാഷ്ട്രപതിയുടെ ചുമതല. ഇതിനാലാണ് സുപ്രീംകോടതിയിലെ പ്രശ്നങ്ങളുമായി രാഷ്ട്രപതിയെ സമീപിക്കാതിരുന്നത്. മാധ്യമങ്ങളെ കാണുക എന്ന വഴി മാത്രമേ തങ്ങൾക്ക് മുന്നിലുണ്ടായിരുന്നുള്ളുവെന്നും കുര്യൻ ജോസഫ് പറഞ്ഞു.
അതേ സമയം, പ്രശ്നം പരിഹാരത്തിനായി ബാർ കൗൺസിലും ഇടപെടുമെന്ന് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച സുപ്രീംകോടതിയിലെ ജഡ്ജിമാരുമായി ചർച്ച നടത്തുമെന്നാണ് ബാർ കൗൺസിൽ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.