കോഴിക്കോട്: നിലമ്പൂര്‍ വനമേഖലയില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പു ദേവരാജിന്‍െറ സഹോദരന്‍ ശ്രീധരനെ കൈയേറ്റം ചെയ്ത അസി. പൊലീസ് കമീഷണര്‍ പ്രേംദാസിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഡി.ജി.പി നിര്‍ദേശം. വിവരാവകാശ പ്രവര്‍ത്തകനായ മനോജ് കേദാരം സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച പരാതിയിലാണ് അന്വേഷണം.
കണ്ണൂര്‍ റേഞ്ച് ഐ.ജിയോടും സിറ്റി പൊലീസ് കമീഷണറോടും അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കുപ്പു ദേവരാജിന്‍െറ മൃതദേഹം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിക്കാനുള്ള തയാറെടുപ്പിനിടെ കഴിഞ്ഞ ഡിസംബര്‍ ഒമ്പതിനാണ് സഹോദരന്‍ ശ്രീധരനെ അസി. പൊലീസ് കമീഷണര്‍ പ്രേംദാസ് കൈയേറ്റം ചെയ്തത്.
മൃതദേഹം സംസ്കരിക്കാന്‍ അനുവദിച്ച സമയപരിധി കഴിഞ്ഞെന്ന് പറഞ്ഞായിരുന്നു കൈയേറ്റം. ഒൗദ്യോഗിക ക്രമസമാധാന ചുമതല ഇല്ലാതിരുന്നിട്ടും മഫ്തിയില്‍ മാവൂര്‍റോഡ് ശ്മശാനത്തില്‍ എത്തിയ അസി. കമീഷണര്‍, ശ്രീധരനെ കൈയേറ്റം ചെയ്ത നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ക്രമസമാധാന പാലനത്തില്‍ ഇടപെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നിയമ നിര്‍ദേശമൊന്നും പാലിക്കാതെയാണ് അസി. കമീഷണര്‍ പെരുമാറിയതെന്നാരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു.
ഇതിന്‍െറ അടിസ്ഥാനത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ പ്രേംദാസ് നിയമലംഘനം നടത്തി എന്ന് കണ്ടത്തെിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ എ. വാസുവും പ്രേംദാസിനെതിരെ ജില്ലതല പൊലീസ് കംപ്ളയിന്‍റ് അതോറിറ്റിയില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനും ഇടപെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.