നെടുമ്പാശ്ശേരി: മലപ്പുറം കുനിയില്‍ ഇരട്ട സഹോദരന്മാരെ കൊലപ്പെടുത്തിയ കേസില്‍ ഗള്‍ഫില്‍ ഒളിവില്‍ കഴിയവെ പിടിയിലായ പ്രതി അബ്ദുല്‍ സബൂറിനെ കേരളത്തിലത്തെിച്ചു. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച കേരള പൊലീസ് ഇന്‍റര്‍പോളിന്‍െറ സഹായം തേടിയതിനെ തുടര്‍ന്ന് സൗദി പൊലീസ് മാസങ്ങള്‍ക്കുമുമ്പ് പിടികൂടിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം കൈമാറിയ ഇയാളെ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രന്‍െറ നേതൃത്വത്തിലാണ് ഇന്‍റര്‍പോളില്‍നിന്ന് ഏറ്റുവാങ്ങിയത്. ചൊവ്വാഴ്ച രാത്രി നെടുമ്പാശ്ശേരിയിലത്തെിച്ച ഇയാളെ പിന്നീട് പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
മറ്റ് 16 പ്രതികള്‍ നേരത്തേ പിടിയിലായിരുന്നു. നാല് വര്‍ഷം മുമ്പാണ് ഇരട്ടസഹോദരന്മാരായ ആസാദ്, കുഞ്ഞാപ്പു എന്നിവരെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന്‍െറ ഗൂഢാലോചനയില്‍ മുഖ്യ പങ്ക് വഹിച്ച അബ്ദുല്‍ സബൂര്‍ ഇതിനുശേഷം സൗദിയിലേക്ക് കടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.