കുണ്ടറ പീഡനം: മുത്തശ്ശിയെ അറസ്റ്റ് ചെയ്തു

കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പെൺകുട്ടിയുടെ മുത്തശ്ശി ലതാ മേരിയെ അറസ്റ്റു ചെയ്തു. ആശുപത്രിയിൽനിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതിയായ വിക്ടറിന് ഒത്താശ ചെയ്തുകൊടുത്തുവെന്നും കുറ്റകൃത്യം മറച്ചുവെച്ചതുമാണ് ഇവർക്കെതിരെയുള്ള കേസ്. മരിച്ച പെൺകുട്ടിയുടെ സഹോദരിയുടെ മൊഴിയിൽ നിന്ന് ഇക്കാര്യം തെളിഞ്ഞതോടെയാണ് ഇവരെ പൊലീസ് പ്രതി ചേര്‍ത്തത്. കേസിൽ രണ്ടാം പ്രതിയാണ് ലതാ മേരി. 

പോക്സോ നിയമപ്രകാരം രണ്ട് കേസുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുണ്ടറയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രതിയെ പോലീസ് അവിടെയെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇവരുടെ ആരോഗ്യസ്ഥിതി മോശമാണെന്നും ഗുരുതരാവസ്ഥയിലാണെന്നുമുള്ള റിപ്പോര്‍ട്ട് ആശുപത്രി സൂപ്രണ്ട് പോലീസിന് കൈമാറി. ഈ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്ലം സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും.

കഴിഞ്ഞ ദിവസമാണ് കേസില്‍ ലതാമേരിയെ പോലീസ് പ്രതി ചേര്‍ത്തത്. പെണ്‍കുട്ടിയുടെ സഹോദരിയും അമ്മയും കേസിൽ സാക്ഷിയാകും. മരിച്ച കുട്ടിയുടെ മൂത്ത സഹോദരിയുടെ നിർണായകമായ മൊഴിയാണ് സംശയത്തിന്‍റെ മുന മുത്തശ്ശിയിലേക്കും നീങ്ങാൻ കാരണമായത്. 

Tags:    
News Summary - Kundara sexual assualt: Grandmother arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.