കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട്​ അപലപനീയം –കുമ്മനം

തിരുവനന്തപുരം: കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഭരണത്തലവൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈയേറ്റക്കാരുടെ താൽപര്യങ്ങളെ പിന്തുണക്കുന്നത് ഉത്കണഠാജനകമാണ്. കുരിശ്നീക്കം ചെയ്ത രീതിയോടാണ് മുഖ്യമന്ത്രിക്ക് എതിർപ്പെങ്കിൽ മുമ്പ് കോഴിക്കോെട്ട തിരുകേശ വിവാദവുമായി ബന്ധപ്പെട്ട് ബോഡിവേസ്റ്റെന്ന പരാമർശം നടത്തിയതിൽ മുഖ്യമന്ത്രി യാതൊരു ഖേദവും നടത്തിയതിൽ നടത്തിയിരുന്നില്ലോ എന്നും കുമ്മനം ചോദിച്ചു

.തിരുകേശത്തെ ബോഡി വേസ്റ്റ് എന്നു വിളിച്ചപ്പോഴും ശ്രീ നാരായണ ഗുരുവിനെ അപമാനിച്ചപ്പോഴും തോന്നാത്ത വികാരമാണ് പിണറായിക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സർക്കാർ ഭൂമിയിൽ കുരിശു സ്ഥാപിച്ച സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയുമായി മുഖ്യമന്ത്രിക്ക് എന്ത് ബന്ധമാണുള്ളതെന്ന് വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു.

Tags:    
News Summary - kummanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.