തൊടുപുഴ: കഞ്ഞിക്കുഴി വരിക്കമുത്തനില്‍ ആരംഭിച്ച കുടുംബശ്രീയുടെ മണ്‍സൂണ്‍ മാര്‍ക്കറ്റ് ശ്രദ്ധേയമാകുന്നു. വിലക്കയറ്റം നിയന്ത്രിക്കുക, മിതമായ വിലയില്‍ ഗുണമേന്മയുള്ള ഉൽപന്നങ്ങള്‍ എത്തിക്കുക, കര്‍ഷകര്‍ക്കും ആദിവാസി വിഭാഗങ്ങള്‍ക്കും അവരുടെ കാര്‍ഷിക ഉൽപന്നങ്ങളും വനവിഭവങ്ങളും ന്യായവിലയില്‍ വിറ്റഴിക്കാന്‍ വിപണി ഒരുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കഞ്ഞിക്കുഴിയിലെ ഉള്‍നാടന്‍ ഗ്രാമമായ വരിക്കമുത്തനില്‍ കുടുംബശ്രീ മാര്‍ക്കറ്റ് തുടങ്ങിയത്. 17ാം വാര്‍ഡിലെ 28 കുടുംബശ്രീ യൂനിറ്റുകള്‍ സംയുക്തമായാണ് മാര്‍ക്കറ്റ് ആരംഭിച്ചതും പ്രവര്‍ത്തനം നിയന്ത്രിക്കുന്നതും.
അരി മുതലായ പലചരക്ക് സാധനങ്ങള്‍ കമ്പനികളില്‍നിന്ന് നേരിട്ട് വാങ്ങിയാണ് ചില്ലറ വില്‍പന നടത്തുന്നത്. ഇത് ഉപഭോക്താവിന് ന്യായവിലക്ക് വില്‍ക്കാന്‍ കഴിയുന്നതിനൊപ്പം സംരംഭത്തിന് ലാഭവും നേടിക്കൊടുക്കുന്നതായും വാര്‍ഡ് മെംബര്‍ സന്തോഷ്കുമാര്‍ പറഞ്ഞു.
മണ്‍സൂണ്‍ മാര്‍ക്കറ്റ് സ്ഥിരം സംവിധാനമാക്കി മാറ്റുന്നതിനുള്ള സാധ്യതകളും ഇവർ തേടുന്നുണ്ട്. പഞ്ചായത്തിെൻറ വരിക്കമുത്തന്‍ കമ്യൂണിറ്റി ഹാളിലാണ് ഇപ്പോള്‍ കുടുംബശ്രീ മണ്‍സൂണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.