വിവാദങ്ങൾക്ക്​ പിന്നിൽ വിദ്യാഭ്യാസ രംഗത്തെ പരിഷ്​കാരങ്ങളിൽ വിറളി പിടിച്ചവർ -കെ.ടി ജലീൽ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത്​ നടക്കുന്ന പരിഷ്​കാരങ്ങളിൽ വിറളി പിടിച്ച ചിലരാണ്​ തനിക്കെതിരായ വി വാദങ്ങൾക്ക്​ പിന്നിലെന്ന്​ മന്ത്രി കെ.ടി ജലീൽ. പ്രതിപക്ഷത്തി​​െൻറ ആരോപണങ്ങൾ സർവകലാശാലകളുടെ യശസിനെ തകർക്കുന ്നതാണ്​. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വാർത്താസമ്മേളനത ്തിൽ പറഞ്ഞു.

മാർക്ക്​ ദാനത്തിൽ മന്ത്രിയോ പേഴ്​സണൽ സ്​റ്റാഫോ ഇടപെട്ടിട്ടില്ല​. ത​​െൻറ ​​പ്രൈവറ്റ്​ സെക്രട്ടറി അദാലത്തി​​െൻറ ഉദ്​ഘാടന ചടങ്ങിൽ മാത്രമാണ്​ പ​ങ്കെടുത്തത്​. അദ്ദേഹം ചടങ്ങിൽ പ​ങ്കെടുത്ത്​ സംസാരിക്കുന്ന ദൃശ്യം മാത്രമാണ്​ പ്രതിപക്ഷ നേതാവ്​ തെളിവായി ചൂണ്ടിക്കാട്ടുന്നത്​. അതി​​െൻറ പൂർണമായ വീഡിയോ ദൃ​ശ്യങ്ങളുണ്ട്​. മാർക്ക്​ ദാനത്തിൽ തനിക്കോ മന്ത്രിയുടെ ഓഫീസിനോ പങ്കുണ്ടെന്നതിന്​ തെളിവില്ല.

പ്രൈവറ്റ്​ സെക്രട്ടറിയും അഡീഷ്​ണൽ പ്രൈവറ്റ്​ സെക്രട്ടറിയും മാർക്ക്​ നൽകാനുള്ള ഉത്തരവിൽ ഒപ്പുവെ​െച്ചന്നാണ്​ ചെന്നിത്തല പറഞ്ഞത്​. എന്നാൽ അങ്ങനൊരു രേഖ കാണിക്കാൻ അദ്ദേഹത്തിന്​ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

എല്ലാ യൂനിവേഴ്​സിറ്റികളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദാലത്തുകൾ നടത്തിവരികയാണ്​. വർഷങ്ങളായി കെട്ടികിടക്കുന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും ​ഫയലുകളാണ്​ അദാലത്തുകളിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നത്​. ആരോപണമുയർത്തുന്നവർക്ക്​ നിയമപരമായ മാർഗങ്ങളിലൂടെ മുന്നോട്ട്​ പോകാവുന്നതാണെന്നും കെ.ടി ജലീൽ പറഞ്ഞു.

Tags:    
News Summary - KT Jaleel on University Mark controversy - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.