കോഴിക്കോട്: പ്രവാസികൾക്ക് നിയമസഹായം ലഭ്യമാക്കാൻ പ്രവാസി ലീഗൽ എയ്ഡ് സംവിധാ നം ഉടൻ യാഥാർഥ്യമാവുമെന്ന് മന്ത്രി കെ.ടി. ജലീൽ. കേരള പ്രവാസി സംഘം അഞ്ചാം സംസ്ഥാന സമ് മേളനം ടാഗോർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ രാജ്യങ്ങളിലും ഒാ രോ നിയമോപദേശകരെ നിയമിക്കാൻ നടപടികൾ തുടങ്ങി. എല്ലാവർക്കും പ്രവാസികളെ വേണം. എന്നാൽ, പ്രവാസികൾക്ക് പ്രശ്നം വന്നാൽ എല്ലാം കടലാസിലൊതുങ്ങുമെന്ന സ്ഥിതി ഇടതുസർക്കാർ മാറ്റി. ലോകത്ത് ആദ്യമായി പ്രവാസികൾക്കായി ഉണ്ടാക്കിയ ക്ഷേമനിധി ബോർഡ് ഇന്ന് മികച്ച നിലയിലാണ്. ചികിത്സ സഹായത്തിനുള്ള ‘സാന്ത്വനം’ വഴി 15 കോടി ഇൗ വർഷം നൽകി. ഇനിയും 10 കോടി നൽകും.
നോർകയുമായി കൈകോർത്ത് ഒമാൻ എയറിൽ വിമാനക്കൂലിയിൽ ഏഴ് ശതമാനം ഇളവുനേടി. നഴ്സുമാരുടെ ക്ഷേമത്തിന് ബ്രിട്ടീഷ് സർക്കാറുമായി കരാറുണ്ടാക്കി. ജയിലിൽ കഴിയുന്ന പ്രവാസികളുടെ മോചനത്തിന് ‘സ്വപ്ന സാഫല്യം’, പ്രവാസികളുെട കാര്യങ്ങൾ കൂട്ടായി ചർച്ചചെയ്യാനുള്ള ‘ലോക കേരള സഭ’ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഇൗ രംഗത്ത് നടക്കുന്നത്. എന്നാൽ, കേന്ദ്രസർക്കാർ പ്രവാസികൾക്കായി എന്തു ചെയ്തെന്ന് പറയണം. രാജ്യത്ത് ഇടത് മൂക്കുകയറുള്ള സർക്കാറാണ് വരേണ്ടത്. കോൺഗ്രസിന് ആർ.എസ്.എസിനെതിരെ രാഷ്ട്രീയ യുദ്ധം നടത്താനാവുമെങ്കിലും പ്രത്യയശാസ്ത്ര പോരാട്ടം നടത്താൻ ഇടതുപക്ഷത്തിന് മാത്രമേ കെൽപുള്ളൂവെന്നും ജലീൽ പറഞ്ഞു.
പി.ടി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, ബാദുഷ കടലുണ്ടി, എ.സി. ആനന്ദൻ, പി. സെയ്താലിക്കുട്ടി എന്നിവർ സംസാരിച്ചു. എ. പ്രദീപ് കുമാർ എം.എൽ.എ സ്വാഗതവും സി.വി. ഇക്ബാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.