Posted On
date_range Updated On
date_range ജലീലിെൻറ ‘മഹാമൂരി’ പ്രയോഗം; പ്രതിഷേധവുമായി ലീഗ് അണികൾ
മലപ്പുറം: മുസ്ലിംലീഗിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന വാക്പ്രയോഗം നടത്തിയ ഉന്നതവിദ്യ ാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധവുമായി ലീഗ് അണികൾ.
പ്രതിപക്ഷത്തിനെ പരിഹസിച്ച് കെ.ടി ജലീൽ ഫേസ്ബുക്കിലിട്ട ലഘുകുറിപ്പാണ് വിവാദമായിരിക്കുന്നത്. ‘‘മഹാമാരി, മഹാമേരി, മഹാമൂരി..... മൂന്ന് മുസീബത്തുകളെയും കേരളം അതിജീവിക്കും’’ എന്നാണ് ജലീൽ കുറിച്ചത്.
പിണറായി വിജയൻ -കെ.എം ഷാജി വിവാദത്തിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരംഭിച്ച പഴിചാരലുകളുടെയും പരിഹാസങ്ങളുടെയും തുടർച്ചയാണ് കെ.ടി ജലീലിെൻറ പോസ്റ്റും.
എന്നാൽ കെ.ടി ജലീൽ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിലവാരം സൂക്ഷിക്കണമെന്നും യു.ഡി.എഫ് നേതാക്കൾക്കെതിരെ പ്രതികരിക്കുന്ന സംസ്കാരിക നായകർ എവിടെയാണെന്നും യു.ഡി.എഫ് അണികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.