തിരുവനന്തപുരം: യു.ഡി.എഫിനെ പോലെ തലയിൽ മുണ്ടിട്ടല്ല ബി.ജെ.പി സി.പി.എമ്മിനെ നേരിടുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നെഞ്ചുവിരിച്ച് നിന്നാണ് ബി.ജെ.പി ഇതുവരെ എൽ.ഡി.എഫിനെ നേരിട്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. സി.പി.എം-ബി.ജെ.പി ധാരണയുണ്ടെന്ന ആർ.എസ്.എസ് സെദ്ധാന്തികൻ ബാലശങ്കറിന്‍റെ വെളിപ്പെടുത്തലുകൾ സുരേന്ദ്രൻ തള്ളി. എന്ത് അടിസ്ഥാനത്തിലാണ് ബാലശങ്കർ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു.
ചെങ്ങന്നൂരിൽ സ്ഥാനാർഥിയെ സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നു. കേന്ദ്രനേതൃത്വമാണ് സ്ഥാനാർഥിയെ നിശ്ചയിച്ചത്. ബാലശങ്കറിന് പ്രധാനമന്ത്രിയിലും ആഭ്യന്തരമന്ത്രിയിലും സ്വാധീനമുണ്ടെന്നാണ് പറയുന്നത്. അങ്ങനെയുണ്ടെങ്കിൽ തനിക്കോ സംസ്ഥാന നേതൃത്വത്തിനോ ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലക്കെതിരെ ഒരു നനഞ്ഞ കടലാസിനെയാണ് നിർത്തുന്നത്. ഉമ്മൻചാണ്ടിക്കെതിരെ എല്ലാകാലത്തും ഒരു സ്ഥാനാർഥിയെയാണ് നിർത്തുന്നത്. എൽ.ഡി.എഫും യു.ഡി.എഫും പരസ്പര ധാരണയോടെയാണ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.