Posted On
date_range Updated On
date_range എം.വി. ജയരാജന് കെ.എസ്.യുക്കാർ മറുപടി നൽകുമെന്ന് കെ. സുധാകരൻ
തൃശൂര്‍: കെ റെയിലിന്‍റെ സർവേ കല്ല് പറിക്കാന്‍ വരുന്നവര്‍ പല്ല് സൂക്ഷിക്കണമെന്ന സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍റെ പ്രസ്താവനക്ക് കണ്ണൂരിലെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. ഭീഷണിപ്പെടുത്തി നടപ്പാക്കാന്‍ കെ റെയില്‍ പദ്ധതി പിണറായി വിജയന്‍റെ മുറ്റത്തല്ല, കേരളത്തിന്‍റെ മണ്ണിലാണ് വരുന്നത്.
തൃക്കാക്കരയില്‍ താമസിയാതെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ഒരുതരത്തിലുള്ള തര്‍ക്കവും അവിടെയില്ല. മികച്ച ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാർഥി തൃക്കാക്കരയില്‍ ജയിക്കുമെന്നും സുധാകരൻ തൃശൂരിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.