വിദ്യാർഥി സംഘർഷത്തിൽ അറസ്റ്റിലായ കെ.എസ്.യു പ്രവർത്തകരെ മുഖംമൂടിയും വിലങ്ങും അണിയിച്ച് കോടതിയിൽ ഹാജരാക്കി, വിവാദം

തൃശൂർ: വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്ത കെ.എസ്.യു പ്രവർത്തകരെ വിലങ്ങും മുഖംമൂടിയും അണിയിച്ച് കോടതിയിൽ ഹാജരാക്കിയത് വിവാദത്തിൽ.

ജില്ല വൈസ് പ്രസിഡന്‍റ് ഗണേഷ് ആറ്റൂർ, പ്രാദേശിക നേതാക്കളായ അസ്ലം, അൽ അമീൻ എന്നിവരെയാണ് വെള്ളിയാഴ്ച വടക്കാഞ്ചേരി കോടതിയിൽ മുഖംമൂടിയും വിലങ്ങും അണിയിച്ച് ഹാജരാക്കിയത്. വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് അർധ രാത്രി വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്നും മറ്റുമുള്ള പരാതി നിലനിൽക്കുന്നതിനിടെയാണ് കൊടുംകുറ്റവാളികളെ ഹാജരാക്കുന്ന രീതിയിൽ വടക്കാഞ്ചേരി പൊലീസ് പെരുമാറിയത്.

പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

Tags:    
News Summary - KSU members were presented in court wearing masks and handcuffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.