കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്കുനേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്ന ഗൺമാന്റെ പരാതിയെത്തുടർന്ന് കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം ഇതോടെ നിലനിൽക്കില്ലെന്ന് ഉറപ്പായി. കേസിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർ രണ്ടാഴ്ചയിലേറെ ജയിലിൽ കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കഴിയും വരെ മൊഴി നൽകാതിരുന്ന മന്ത്രി, രണ്ടു ദിവസം മുൻപാണ് അന്വേഷണ സംഘത്തിന് വിശദീകരണം നൽകിയത്.
പ്രതിഷേധത്തിന് പിന്നാലെ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സന്ദർശിക്കുകയും ചെയ്തിരുന്നു. കഴുത്തിന് പരിക്കുണ്ടെന്ന മെഡിക്കൽ ബുള്ളറ്റിനുകൾ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് പുറത്തുവന്നിരുന്നെങ്കിലും, ജില്ലാ ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റിലോ പൊലീസുകാരുടെ മൊഴിയിലോ സിസിടിവി ദൃശ്യങ്ങളിലോ വധശ്രമത്തിനുള്ള തെളിവുകളുണ്ടായിരുന്നില്ല. വധശ്രമ വകുപ്പ് ഒഴിവാക്കിയാകും റെയിൽവേ പൊലീസ് ഇനി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.