കെ.എസ്​.ആർ.ടി.സി 900 പുതിയ ബസുകള്‍ വാങ്ങുന്നു

തിരുവനന്തപുരം: 900 ബസുകള്‍ വാങ്ങാൻ കെ.എസ്​.ആർ.ടി.സിക്ക്​ സർക്കാറി​​െൻറ അനുമതി ലഭിച്ചു. 2016-17ലെ പുതുക്കിയ ബജറ്റ് പ്ര സംഗത്തില്‍ കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് 1000 സി.എൻ.ജി ബസുകള്‍ വാങ്ങുന്നതിന് പ്രത്യേക ന ിക്ഷേപ നിധിയില്‍ ഉള്‍പ്പെടുത്തി കിഫ്ബിയില്‍നിന്ന്​ 300 കോടി അനുവദിക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. പിന്നീട് പ്രത്യേക ഉത്തരവ് പ്രകാരം ഇതിനുള്ള ഭരണാനുമതിയും നല്‍കി. എന്നാല്‍, സി.എൻ.ജി ലഭ്യതയുടെ പരിമിതി തിരിച്ചടിയായി. ഇതു കണക്കിലെടുത്തു ബസ് വാങ്ങല്‍ വൈകുകയായിരുന്നു. ഇതേതുടര്‍ന്നാണ് കിഫ്ബിയില്‍നിന്ന്​ പണം അനുവദിച്ചുകൊണ്ടുതന്നെ 900 ഡീസല്‍ ബസുകള്‍ വാങ്ങാൻ സര്‍ക്കാര്‍ അന്തിമാനുമതി നല്‍കിയത്.

കേരളത്തില്‍ സര്‍വിസ് നടത്തുന്ന നാനൂറോളം കെ.എസ്​.ആർ.ടി.സി ബസുകളുടെ കാലാവധി കഴിയുകയാണ്. ഇതില്‍ ഫാസ്​റ്റ്​, സൂപ്പര്‍ ഫാസ്​റ്റ്​, ഫാസ്​റ്റ്​ പാസഞ്ചര്‍, എക്‌സ്പ്രസ് ബസുകള്‍ ഉള്‍പ്പെടും. ആകെ 20 വര്‍ഷം കാലാവധിയുള്ളതില്‍ ഏഴു വര്‍ഷമാണ് ബസുകള്‍ക്ക് ഫാസ്​റ്റ്​, സൂപ്പര്‍ ഫാസ്​റ്റ്​, എക്‌സ്പ്രസ് സര്‍വിസുകള്‍ നടത്താനാകുക.

ശേഷിക്കുന്ന 13 വര്‍ഷം ഓര്‍ഡിനറി സര്‍വിസുകള്‍ മാത്രമേ നടത്താന്‍ സാധിക്കൂ. ബസുകളുടെ കുറവ് കണക്കിലെടുത്ത് സൂപ്പര്‍ ഫാസ്​റ്റ്​ ബസുകളുടെ ഉപയോഗ കാലാവധി ഏഴില്‍നിന്ന്​ ഒമ്പതു വര്‍ഷമാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്​.ആർ.ടി.സി സര്‍ക്കാറിനെ സമീപിച്ചിരുന്നു. എന്നാല്‍, ഇതിന് അനുമതി ലഭിച്ചില്ല. ബസുകളുടെ ക്ഷാമത്തെത്തുടര്‍ന്ന് നിരവധി സര്‍വിസുകളാണ് ഇപ്പോള്‍ കെ.എസ്​.ആർ.ടി.സിക്കു റദ്ദാക്കേണ്ടി വരുന്നത്. വാടക സ്‌കാനിയ ബസുകളുടെ കരാര്‍ കാലാവധിയും കഴിയുകയാണ്.

News Summary - ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.