ലി​മി​റ്റ​ഡ്​ സ്​​റ്റോ​പ്​ ഒാ​ർ​ഡി​ന​റി: കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി നി​​ല​​പാ​​ട്​ ക​​ർ​​ശ​​ന​​മാ​​ക്കി

തിരുവനന്തപുരം: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ഒാർഡിനിറി സർവിസുകളുടെ ദൂരപരിധി 140 കിലോമീറ്ററായി നിയന്ത്രിച്ച് വിജ്ഞാപനമിറക്കാനുള്ള മന്ത്രിസഭാ തീരുമാനം സ്വകാര്യബസുകൾക്കായി അട്ടിമറിക്കെപ്പട്ട സാഹചര്യത്തിൽ പുതിയ വിജ്ഞാപനമിറക്കാൻ സർക്കാർ നിർബന്ധിതമാകുന്നു. നിലവിലുള്ള വിജ്ഞാപനത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി സ്വകാര്യബസുകൾ കോടതിെയ സമീപിച്ചിരുന്നു. അന്തിമ ഉത്തരവുണ്ടാകുന്നതു വരെ 140 കിലോമീറ്റെറന്ന ദൂരപരിധി ബാധകമാക്കരുതെന്നാണ് കോടതി നിർദേശം. ഇതോടെ പഴയ അവസ്ഥയിൽ എത്ര ദൂരവും ലിമിറ്റഡ് സ്റ്റോപ് ഒാർഡിനറി എന്ന ബോർഡിൽ സ്വകാര്യബസുകൾക്ക് ഒാടാനാകും. ഇത് കെ.എസ്.ആർ.ടി.സിയെയാണ് പ്രതികൂലമായി ബാധിക്കുക.

മന്ത്രിസഭ കൈക്കൊണ്ട നയപരമായ തീരുമാനം നടപ്പാകാതെ പോവുകയും ഒപ്പം സർക്കാർ ഉടമസ്ഥതയിെല ഗതാഗത സംവിധാനം പ്രതിസന്ധിയിലാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ വിജ്ഞാപനമിറക്കാൻ സർക്കാർ നിർബന്ധിതമാകുന്നത്. ഒപ്പം കോടതിയിൽ അനുകൂല വിധിയുണ്ടാകണമെങ്കിൽ വിജ്ഞാപനത്തിെൻറ പഴുതുകളും പോരായ്മകളും പരിഹരിക്കുകയും വേണം. ഇതിനു വിജ്ഞാപനം പുതുക്കി ഇറക്കാതെ മറ്റു മാർഗമില്ല. കെ.എസ്.ആർ.ടി.സി മാനേജ്മെൻറും നിലപാട് കർശനമാക്കിയിട്ടുണ്ട്. വിജ്ഞാപനം പുതുക്കിയിറക്കണമെന്നാവശ്യെപ്പട്ട് ഭരണാനുകൂല ട്രേഡ് യൂനിയനുകളടക്കം സർക്കാറിന് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.

പുതിയ വിജ്ഞാപനത്തിന് നിരവധി നടപടിക്രമങ്ങളുണ്ട്. ഇതിനായി ചുരുങ്ങിയത് ഏഴുമാസമെങ്കിലും വേണ്ടി വരും. ഇക്കാലയളവിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ഒാർഡിനറികൾക്ക് ദൂരപരിധിയില്ലാതെ സർവിസ് നടത്താം. മോട്ടോർ വാഹനചട്ട പ്രകാരം ഓർഡിനറി സർവിസുകളുടെ റൂട്ടിെൻറ പരമാവധി ദൂരം 140 കിലോമീറ്ററായിരുന്നു. ഈ വ്യവസ്ഥ യു.ഡി.എഫ് സർക്കാറാണ് എടുത്തുകളഞ്ഞത്. സംസ്ഥാനത്ത് ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലേക്കുള്ള സർവിസുകൾ 2013ലെ ഉത്തരവിലൂടെ കെ.എസ്.ആർ.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിരുന്നു. ഇതിെൻറ ഫലമായി പെർമിറ്റ് നഷ്ടപ്പെട്ട 228 സ്വകാര്യ ബസുകളെ സംരക്ഷിക്കാനായാണ് യു.ഡി.എഫ് സർക്കാർ ചട്ടഭേദഗതി വരുത്തുകയും ‘ലിമിറ്റഡ് സ്റ്റോപ്ഒാർഡിനറി’ എന്ന പുതിയ പെർമിറ്റുകൾ സൃഷ്ടിക്കുകയും ചെയ്തത്. പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ദൂരപരിധി നിയന്ത്രിക്കാൻ തീരുമാനിച്ചത്.

 

 


 

 


   

 

Tags:    
News Summary - ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.