ഓടിത്തേഞ്ഞ ടയറുകളുമായി ഒരു സൂപ്പർ ഫാസ്റ്റ്; അമർഷം അണപൊട്ടി കെ.എസ്.ആർ.ടി.സി ജീവനക്കാരൻ - VIDEO

കോഴിക്കോട്: ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന ടയറുകളുമായി കെ.എസ്.ആർ.ടി.സിയുടെ അതിവേഗ സർവിസുകൾ. യാത്രികരുടെ യും ജീവനക്കാരുടെയും ജീവന് പുല്ലുവില കൽപിച്ചാണ് സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ബസുകൾ തേഞ്ഞുതീർന്ന ടയറുകളുമായി സർ വിസ് നടത്തുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം സെൻട്രലിൽ നിന്ന് പാലക്കാേട്ടക്ക് പോയ ഒരു സൂപ്പർ ഫാസ്റ്റി​​​െൻറ ടയറുകളുടെ സ്ഥിതിയെക്കുറിച്ച് മറ്റൊരു ബസി​​​െൻറ ഡ്രൈവർ തന്നെ വീഡിയോയിൽ വിശദീകരിച്ചത് കോർപറേഷനിൽ വലിയ വിവ ാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം ടയറുകൾ ഇട്ട് സർവിസ് നടത്തുന്നത് അപകടത്തിന് ഇടയാക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടിവ് ഡയറക്ടറെ അറിയിക്കാനാണ് വിഡിയോ എടുത്തതെന്ന് ജീവനക്കാരൻ വിശദീകരിക്കുന്നു.

കെ.എസ്.ആർ.ടി.സി എത്ര ലാഘവത്തോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് വീഡിയോയിൽ വ്യക്തമാകും. സ്പെയർപാർട്സ് ഇല്ലാത്തതിനാൽ കോർപറേഷനിലെ ആയിരത്തിലേറെ ബസുകൾ കട്ടപ്പുറത്താണ്. ദിവസവും നൂറുകണക്കിന് ബസുകൾ മുടങ്ങുന്നുമുണ്ട്.

എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതുകൊണ്ടാണ് ബസുകൾ മുടങ്ങുന്നതെന്നായിരുന്നു ഇതുവരെയുള്ള പ്രചാരണം. എന്നാൽ ഒാരോ ദിവസം കഴിന്തോറും സ്പെയർപാർട്സ് പ്രതിസന്ധി രൂക്ഷമാവുകയാണ്. പല ബസുകളുടെ പാർട്സുകൾ അഴിച്ച് ഒരു ബസിൽ ഘടിപ്പിച്ചാണ് സർവിസുകൾ നടത്തുന്നത്.

തേഞ്ഞ് തീർന്ന ടയറുകളുമായി കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് സർവിസ് നടത്തുന്നതിനെ കുറിച്ച് ജീവനക്കാരൻ തന്നെ പറയുന്നു -വിഡിയോ കാണാം

Full View

ഇടക്കിടെ ബസ് നിർത്തി ഡ്രൈവർമാർ തന്നെ ബ്രേക്കുകൾ മുറുക്കി യാത്ര തുടരുന്ന സർവിസുകൾ വരെയുണ്ടെന്ന് ജീവനക്കാർ പറയുന്നു. കുറേക്കാലം മുമ്പ് സ്പെയർപാർട്സ് വാങ്ങാൻ നീക്കിവെച്ച പണമെടുത്ത് ശമ്പളവും പെൻഷനും നൽകിയതോടെയാണ് പ്രശ്നം രൂക്ഷമായത്.

'ശുഭയാത്ര; സുരക്ഷിത യാത്ര' എന്നതാണ് െക.എസ്.ആർ.ടി.സിയുടെ മുദ്രാവാക്യമെങ്കിലും ജീവൻ കയ്യിൽപിടിച്ചല്ലാതെ യാത്രചെയ്യാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അതിവേഗ യാത്രയിൽ, പ്രത്യേകിച്ച് മഴക്കാലത്ത് ഏറ്റവും കാര്യക്ഷമമായിരിക്കേണ്ടത് വാഹനങ്ങളുടെ ടയറുകളാണെന്ന പ്രാഥമിക പാഠംപോലും മറന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം.

Tags:    
News Summary - ksrtc super fast bus with poor tyre condition -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.