കെ.എസ്.ആര്‍ടി.സി പണിമുടക്ക് തുടരുന്നു; ജനം വലഞ്ഞു

കോഴിക്കോട്​: കെ.എസ്​.ആർ.ടി.സി മെക്കാനിക്കൽ ജീവനക്കാരു​െട പണിമുടക്ക്​മൂലം കോഴിക്കോട്​ സോണിലെ 40 ശതമാനം സർവീസുകൾ മുടങ്ങി.  ​കോഴിക്കോട്​, വയനാട്​, കണ്ണൂർ, കാസർഗോഡ്​ ഉൾപ്പെടുന്ന കോഴിക്കോട്​ സോണില​ുള്ള 816 കെ.എസ്​.ആർ.ടി.സി  സർവീസുകളിൽ 468^ഉം ​87 െക.യു.ആർ.ടി.സി സർവീസുകളിൽ  45 എണ്ണവുമാണ്​ സർവീസ്​ നടത്തിയത്​.

ജില്ലയിലും 35 ശതമാനത്തിലധികം  സർവീസുകളാണ്​ മുടങ്ങിയത്​. താമരശ്ശേരി സബ്​​ ഡി​പ്പോയിലാണ്​ കൂടുതൽ ​സർവീസുകൾ മുടങ്ങിയത്​. ഇവിടെ ആകെ ഷെഡ്യൂൾചെയ്​ത 64 സർവീസുകളിൽ 12 എണ്ണം മാത്രമാണ്​ സർവീസ്​ നടത്തിയത്​​. തൊട്ടിൽപ്പാലം സബ് ഡിപ്പോയിൽ 41 സർവീസുകളിൽ ഏഴു സർവീസുകൾ മുടങ്ങി. ഇതിൽ കഞ്ചിക്കോട്​, പിറവം ദീർഘദൂര ബസുകളും ഉൾ​െപ്പടുന്നു.

എന്നാൽ കോഴിക്കോട്​ യൂനിറ്റിൽ സമരം കാര്യമായി സർവീസുകളെ ബാധിച്ചില്ല. മാനന്തവാടിയിലേക്ക്​ ഉച്ചക്ക്​ പോകേണ്ടിയിരുന്ന ഒരു ട്രിപ്പാണ്​​​ മുടങ്ങിയത്​. ചൊവ്വാഴ്​ച്ച രാവിലെ 10 മണിക്കുള്ളിൽ കോഴിക്കോട്​ യൂനിറ്റിൽ നിന്ന്​ 55 കെ.എസ്​.ആർ.ടി.സിയും 13 കെ.യു.ആർ.ടി.സിയും സർവീസ്​ നടത്തി. ബസ്​ ഒാപ്പറേറ്റിങ്​ സ​െൻററുകളായ തിരുവമ്പാടി നിന്ന്​  17  കെ.എസ്​.ആർ.ടി.സിയും ഒരു കെ.യു.ആർ.ടി.സിയും വടകരയിൽ നിന്ന്​  ഒമ്പത്​ കെ.എസ്​.ആർ.ടി.സിയും രണ്ട്​ കെ.യു.ആർ.ടി.സിയുമാണ്​ സർവീസ്​ നടത്തിയതെന്ന്​ സോണൽ ഒാഫീസർ എൻ. ​േ​പ്രമരാജൻ പറഞ്ഞു.


 

Tags:    
News Summary - ksrtc strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.