Posted On
date_range Updated On
date_range ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സി തൊഴിലാളികൾ പണിമുടക്കും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഒരു വിഭാഗം തൊഴിലാളികൾ ചൊവ്വാഴ്ച പണിമുടക്കും. കോർപറേഷൻ സ്വകാരവൽക്കരണത്തിനെതിരെയും ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്നും ആവശ്യെപ്പട്ടാണ് പണിമുടക്ക്.
ഐ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന ടി.ഡി.എഫാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന തൊഴിലാളി സംഘടന നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. ചർച്ച പ്രഹസനമായിരുന്നുവെന്നും പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും തൊഴിലാളി സംഘടന നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.