കോഴിക്കോട്: കെ.എസ്.ആർ.ടി.സി സമരവുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരോക്ഷ മറുപടിയുമായി സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ. സി.ഐ.ടി.യുവിനെ സമരം ചെയ്യാൻ ഘടക കക്ഷി നേതാവ് പഠിപ്പിക്കണ്ട. മത്സ്യത്തൊഴിലാളികളുടെ മക്കളെ നീന്തൽ പഠിപ്പിക്കാൻ വരേണ്ട എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.
സമരമല്ല സഹകരണമാണ് നല്ലതെന്നെല്ലാം പറഞ്ഞുനടന്നത് വിസ്മരിക്കാനാവില്ല. ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കും അവകാശങ്ങൾക്കും എന്നും പോരാടിയ പ്രസ്ഥാനമാണ് സി.ഐ.ടി.യുവെന്നും കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സിക്ക് ചില്ലറ വിപണിയിലേതിനേക്കാൾ കൂടിയ വിലക്കാണ് ഡീസൽ ലഭിക്കുന്നത്. ഇത് കോടതിയിൽ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ലെന്നത് ഖേദകരമാണ്. കെ.എസ്.ആർ.ടി.സിയിലെ സി.പി.ഐയുടെ കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി) സമരവുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ജോലിചെയ്താൽ കൂലികിട്ടണമെന്നും കൂലി വേണ്ടാത്തവരുടെ കാര്യം ഞങ്ങൾക്കറിയില്ലെന്നും കാനത്തിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.