Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം: കോടതിയലക്ഷ്യ ഹരജി നൽകി
കൊച്ചി: കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ച ജീവനക്കാർക്ക് മാസത്തിലെ ആദ്യ ആഴ്ചയിൽ പെൻഷൻ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് പാലിക്കാത്തതിനെതിരെ ഹൈകോടതിയിൽ കോടതിയലക്ഷ്യ ഹരജി.
കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ചവർക്ക് മാസത്തിലെ ആദ്യ ആഴ്ചയിൽ പെൻഷൻ നൽകണമെന്നും കഴിയുമെങ്കിൽ അഞ്ചാം തീയതിക്കു മുമ്പ് നൽകണമെന്നുമുള്ള ആഗസ്റ്റ് അഞ്ചിലെ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് ട്രാൻസ്‌പോർട്ട് പെൻഷനേഴ്‌സ് ഫ്രണ്ട് ജനറൽ സെക്രട്ടറി കെ. അശോക് കുമാറാണ് ഹരജി നൽകിയത്.
ഉത്തരവ് മനഃപൂർവം പാലിക്കാതിരുന്നതാണെന്നും ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.