Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന ബസിന്‍റെ വാതിൽ തുറന്നു; വിദ്യാർഥിക്ക് റോഡിൽ വീണ് പരിക്ക്
ആലുവ: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്‍റെ വാതിൽ തുറന്ന് റോഡിൽ വീണ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. തൃക്കാക്കര ഭാരത് മാത കോളജ് വിദ്യാർഥി ഉളിയന്നൂർ ഇന്ദീവരത്തിൽ വിഷ്ണുവിനാണ് (19) പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ 8.30ഓടെ ദേശീയ പാതയിൽ കമ്പനിപ്പടി എഫ്.ഐ.ടി പരിസരത്താണ് സംഭവം. ആലുവയിൽ നിന്നാണ് വിഷ്ണു ബസിൽ കയറിയത്. തിരക്കായിരുന്നതിനാൽ ചവിട്ടുപടിയിലാണ് നിന്നിരുന്നത്. ഇതിനിടയിലാണ് വാതിൽ തുറന്നു പോയത്.
റോഡിൽ തലയടിച്ച് വീണ വിഷ്ണുവിനെ ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈയോ മറ്റോ ലോക്കിൽ തട്ടിയതിനെ തുടർന്നാണ് വാതിൽ തുറന്നു പോയതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.