തിരുവനന്തപുരം: സെക്രേട്ടറിയറ്റിന് മുന്നിലെ സമരം 40 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സിയിൽ നിന്ന് പുറത്താക്കിയ എംപാനലുകാർ അനിശ്ചിതകാല നിരാഹാരത്തിലേക്ക്.
ചൊവ്വാഴ്ച മുതൽ പുതിയ സമരരീതിയിലേക്ക് നീങ്ങാനാണ് തീരുമാനമെന്ന് എംപാനൽ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. വനിതപ്രതിനിധികളാണ് നിരാഹാരമിരിക്കുക.
അതിനിടെ, തങ്ങളുടെ ദയനീയാവസ്ഥ പരിഹരിക്കാൻ കെ.എസ്.ആർ.ടി.സിയിലെ യൂനിയനുകൾ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് എംപാനൽ കണ്ടക്ടർമാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. തുച്ഛശമ്പളത്തിൽനിന്നുപോലും സംഘടനകൾക്കുള്ള വിഹിതം നൽകിയവരാണ് തങ്ങളെന്നും പക്ഷേ, ഇപ്പോൾ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും ഇവർ പറയുന്നു.
ഇത്രയും നാൾ പിടിച്ച പണം തിരികെ നൽകണമെന്നാവശ്യെപ്പട്ട് സംഘടനകളെ സമീപിക്കാൻ ചിലർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ‘അവധി ഒഴിവിൽ’ എംപാനലുകാരെ പരിഗണിക്കാനുള്ള നീക്കം സർക്കാർതലത്തിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.