കണ്ടക്​ടർമാരെ പിരിച്ചുവിട്ടത്​ കെ.എസ്​.ആർ.ടി.സി സർവീസുകളെ ബാധിച്ചു

ഹൈകോടതി അന്ത്യശാസന​െത്ത തുടർന്ന്​ കെ.എസ്​.ആർ.ടി.സിയിലെ എംപാനൽ കണ്ടക്​ടർമാരെ പിരിച്ചുവിട്ടത്​​ സംസ്​ഥാനമെങ ്ങും ബസ്​ സർവീസുകളെ ബാധിച്ചു. വടക്കൻ മേഖലയിൽ മാത്രം തിങ്കളാഴ്​ച 150 സർവിസുകൾ മുടങ്ങി.​ മേഖലയിലെ 850ഒാളം എംപാനൽ കണ് ടക്​ടർമാർ പൂർണമായും ജോലി അവസാനിപ്പിച്ചു.

പാലക്കാട്​, മലപ്പുറം, കോഴിക്കോട്​, കണ്ണൂർ, കാസർകോട്​, വയനാട്​ ജില്ലകൾ ഉൾപ്പെടുന്ന വടക്കൻ മേഖലയിൽ 21 യൂനിറ്റുകളാണുള്ളത്​. ഇവിടെനിന്നും ആകെ 1,297 സർവിസുകളാണ്​ നടത്തുന്നത്​. മേഖല യിൽ കൂടുതൽ എംപാനൽ ജീവനക്കാരുള്ള മാനന്തവാടി അടക്കമുള്ള ഡിപ്പോയിലാണ്​ സർവിസ്​ അധികവും മുടങ്ങിയത്​. കണ്ണൂർ, തല ശ്ശേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും മുടങ്ങി. കലക്​ഷൻ കുറവുള്ള റൂട്ടുകളിലെ ബസുകൾ പിൻവലിച്ചതുമൂലം ഉൾനാട്ടി ലേക്കും ഗ്രാമീണ മേഖലയിലേക്കുമുള്ള യാത്രദുരിതം ഇരട്ടിക്കും. സ്വകാര്യ ബസുകൾ ഒാടാത്ത ഉൾനാട്ടിലേക്കും കെ.എസ്​.ആർ.ടി.സി മാത്രം ആശ്രയമായ സ്​ഥലങ്ങളിലേക്കുമാണ്​ കൂടുതൽ ക്ലേശമുണ്ടാവുക.

100ഒാളം ​എംപാനൽ കണ്ടക്​ടർമാരാണുണ്ടായിരുന്ന ഇവിടെകോഴിക്കോട്​ ജില്ലയിൽ ​ ആറു സർവിസുകൾ മുടങ്ങി​. വയനാട്​ ജില്ലയിൽ മാനന്തവാടിയിൽ 79, ബത്തേരിയിൽ 75, കൽപറ്റയിൽ 55 എന്നിങ്ങനെയാണ്​ പിരിച്ചുവിട്ടത്. രാവിലത്തെ ഷെഡ്യൂളിൽ എത്തിയ ഇവരോട് ഉച്ചമുതൽ ജോലിയെടുക്കരുതെന്ന് ബന്ധപ്പെട്ടവർ നിർദേശിക്കുകയായിരുന്നു. ഇതോടെ പല റൂട്ടുകളിലും സർവിസ് താളംതെറ്റി. മലപ്പുറം ജില്ലയിൽ 169 കണ്ടക്​ടർമാരെ പിരിച്ചുവിട്ടതോടെ തിങ്കളാഴ്​ച 34 സർവിസുകൾ മുടങ്ങി. മലപ്പുറം -57, പെരിന്തൽമണ്ണ -26, നിലമ്പൂർ -56, പൊന്നാനി -30 എന്നിങ്ങനെയാണ്​ പിരിച്ചുവിട്ടവരുടെ എണ്ണം. ​

എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ,തൃശൂർ എന്നീ ജില്ലകളുൾപ്പെടുന്ന മധ്യ മേഖലയി​ൽ ആകെ 1621 പേരെയാണ് പിരിച്ചുവിട്ടത്. ശബരിമല തീർഥാടന കാലത്ത് ഇത്തരത്തിലൊരു കൂട്ടപ്പിരിച്ചുവിടലുണ്ടായത് വലിയ ബുദ്ധിമുട്ടാണ് സൃഷ്​ടിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിൽ 483 എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതോടെ 15 ശതമാനത്തോളം സർവിസുകൾ മുടങ്ങി.

കോട്ടയം ജില്ലയിൽ വിവിധ ഡിപ്പോകളിലായി 367 എംപാനല്‍ കണ്ടക്ടര്‍മാരുണ്ടെന്നാണ്​ അനൗദ്യോഗിക കണക്ക്​. കോട്ടയം -92, പാലാ -81, പൊന്‍കുന്നം -32, എരുമേലി -30, ഈരാറ്റുപേട്ട -47, വൈക്കം -42, ചങ്ങനാശ്ശേരി -43 എന്നിങ്ങനെയാണ് ജില്ലയിലെ എംപാനല്‍ കണ്ടക്ടര്‍മാരുടെ കണക്ക്. കോട്ടയം ഡിപ്പോയിൽ മാത്രം 30ഒാളം സർവിസുകൾ മുടങ്ങി. പമ്പ സര്‍വിസിനായി കോട്ടയത്തെത്തിയ 25 കണ്ടക്ടര്‍മാരില്‍ 19 പേര്‍ എംപാനലുകാരാണ്. അതിനാൽ കോട്ടയത്തുനിന്നുള്ള പമ്പ സ്‌പെഷല്‍ സര്‍വിസും പ്രതിസന്ധിയിലാകും. കോട്ടയത്തുനിന്ന്​ 50 സ്‌പെഷല്‍ സര്‍വിസുകളാണ്​ പമ്പയിലേക്കും തിരിച്ചും നടത്തുന്നത്. എരുമേലി ഡിപ്പോയിൽ ആകെയുള്ള കണ്ടക്ടര്‍മാരില്‍ മൂന്നിലൊന്നും എംപാനലുകാരാണ്​. ഇവരുടെ സേവനം അവസാനിപ്പിച്ചതോടെ ഓര്‍ഡിനറി സര്‍വിസുകൾ പലതും റദ്ദാക്കേണ്ടിവന്നു.

ഇടുക്കിയിൽ ആകെയുള്ള​ 491 കണ്ടക്ടർമാരിൽ 256 എംപാനൽ ജീവനക്കാരെയാണ്​ പിരിച്ചുവിട്ടത്​. തിങ്കളാഴ്​ച 80ന്​ മുകളിൽ സർവിസ്​ മുടങ്ങിയതായാണ്​ വിവിധ ഡിപ്പോകളിൽനിന്നുള്ള വിവരം. പത്തനംതിട്ട ജില്ലയിലെ ഏഴ് കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്ന്​ പിരിച്ചുവിടുന്നത്​​ 308 എംപാനൽ കണ്ടക്ടർമാരെ. ജോലി നഷ്​ടപ്പെട്ടവരുടെ എണ്ണം ഡിപ്പോ തിരിച്ച്​: തിരുവല്ല -84, പത്തനംതിട്ട -83, മല്ലപ്പള്ളി -49, അടൂർ -44, റാന്നി -21, പന്തളം -15, കോന്നി -12.


Tags:    
News Summary - KSRTC M Panal Employees - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.