​െക.എസ്​.ആർ.ടി.സി: സ്​ഥലംമാറ്റമില്ല, പകരം മൂന്നുമാസത്തെ ജോലി ക്രമീകരണം

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ആ​വ​ശ്യ​ത്തി​ല​ധി​കം ക​ണ്ട​ക്​​ട​ർ​മാ​രും മ​ല​ബാ​ർ ജി​ല്ല​ക​ളി​ൽ ത​സ്​​തി​ക​​ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ ഡ്രൈ​വ​ർ​മാ​രു​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സ്​​ഥി​ര​മാ​യ സ്​​ഥ​ലം​മാ​റ്റ​ത്തി​നു​ പ​ക​രം മൂ​ന്നു​മാ​സം വീ​ത​മു​ള്ള ഇ​ത​ര ജി​ല്ല ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണ​ത്തി​ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ആ​ലോ​ച​ന. ഒ​രു ജീ​വ​ന​ക്കാ​ര​നെ​ ര​ണ്ടു​ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മൂ​ന്നു​മാ​സം വീ​ത​മാ​ണ്​ ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണ​ത്തി​​​െൻറ ഭാ​ഗ​മാ​യി ആ​വ​ശ്യ​മു​ള്ള ജി​ല്ല​ക​ളി​ലേ​ക്ക്​ അ​യ​ക്കു​ക. ഇ​ത്​ സം​ബ​ന്ധി​ച്ച്​ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​തി​ന്​ ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ അ​ഭി​പ്രാ​യം തേ​ടി​യി​ട്ടു​ണ്ട്.

കൊ​ല്ലം ജി​ല്ല​യി​ൽ ആ​വ​ശ്യ​മു​ള്ള​ ക​ണ്ട​ക്​​ട​ർ​മാ​രു​ടെ എ​ണ്ണം 1081 ആ​ണ്. എ​ന്നാ​ൽ, ജി​ല്ല​യി​ൽ സ്​​ഥി​ര​താ​മ​സ​ക്കാ​രാ​യ ക​ണ്ട​ക്​​ട​ർ​മാ​ർ1855 ഉം. ​ഫ​ല​ത്തി​ൽ 774 പേ​ർ കൂ​ടു​ത​ൽ. വ​യ​നാ​ട്ടി​ൽ വേ​ണ്ട​ത്​ 554 ക​ണ്ട​ക്​​ട​ർ​മാ​ർ. ജി​ല്ല​യി​ൽ സ്​​ഥി​ര​താ​മ​സ​ക്കാ​രാ​യു​ള്ള​ത്​ 228 പേ​രും. ഇ​നി ആ​വ​ശ്യ​മു​ള്ള​ത്​ 326 പേ​രെ. കൊ​ല്ല​ത്തി​നു​ ​പു​റ​മേ പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ആ​വ​ശ്യ​ത്തി​ല​ധി​കം ത​ദ്ദേ​ശീ​യ​രാ​യ ക​ണ്ട​ക്​​ട​ർ​മാ​രു​ള്ള​പ്പോ​ൾ മ​റ്റി​ട​ങ്ങ​ളി​ൽ ഇ​ത​ര ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രെ​ത്തി​യാ​ലേ സ​ർ​വി​സു​ക​ൾ പൂ​ർ​ണ​മാ​യി ന​ട​ത്താ​നാ​കൂ.

ഡ്രൈ​വ​ർ​മാ​രു​ടെ കാ​ര്യ​ത്തി​ലും സ്​​ഥി​തി വ്യ​ത്യ​സ്​​ത​മ​ല്ല. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ആ​വ​ശ്യ​മു​ള്ള ഡ്രൈ​വ​ർ​മാ​രു​ടെ എ​ണ്ണം 912. ത​ദ്ദേ​ശീ​യ​രാ​യ ഡ്രൈ​വ​ർ​മാ​ർ 1177 ഉം. ​അ​ധി​ക​മാ​യു​ള്ള​ത്​ 265 പേ​ർ. അ​തേ​സ​മ​യം, 708 ഡ്രൈ​വ​ർ​മാ​ർ ആ​വ​ശ്യ​മു​ള്ള തൃ​ശൂ​രി​ൽ സ്​​ഥി​ര​ത​മാ​സ​ക്കാ​രാ​യു​ള്ള​ത്​ 515 പേ​രാ​ണ്. ചു​രു​ക്ക​ത്തി​ൽ തൃ​ശൂ​രി​നു പു​റ​മെ തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, വ​യ​നാ​ട്, ജി​ല്ല​ക​ളി​ൽ മ​റ്റ് ജി​ല്ല​ക​ളി​ൽ അ​ധി​ക​മാ​യു​ള​ള ഡ്രൈ​വ​ർ​മാ​െ​ര​ത്തി​യാ​ലേ വ​ണ്ടി​യോ​ടൂ. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്​​ഥി​ര​മാ​യി സ്​​ഥ​ലം മാ​റ്റി കു​റ​വ്​ നി​ക​ത്തു​ന്ന​ത്​ ജീ​വ​ന​ക്കാ​ർ​ക്ക്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​മെ​ന്ന്​​ സി.​എം.​ഡി ടോ​മി​ൻ.​ജെ. ത​ച്ച​ങ്ക​രി ത​ന്നെ വ്യ​ക്ത​മാ​ക്കു​ന്നു.

ഒാ​ർ​ഡി​ന​റി സ​ർ​വി​സു​ക​ളി​ൽ സിം​ഗി​ൾ ഡ്യൂ​ട്ടി ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ എ​ല്ലാ ദി​വ​സ​വും ജീ​വ​ന​ക്കാ​ർ ജോ​ലി​ക്കെ​ത്ത​ണം. ഇ​തു​മൂ​ലം അ​വ​ധി​ക​ൾ കൂ​ട്ടി​വെ​ച്ച്​ നാ​ട്ടി​ലേ​ക്ക്​ പോ​കാ​നും ക​ഴി​യി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ജീ​വ​ന​ക്കാ​ർ കൂ​ടു​ത​ലു​ള്ള യൂ​നി​റ്റി​ൽ​നി​ന്ന്​ മൂ​ന്നു മാ​സം വീ​ത​മു​ള്ള ‘വ​ർ​ക്കി​ങ്​ അ​റേ​​ഞ്ച്​​മ​​െൻറ്​’​ആ​ലോ​ചി​ക്കു​ന്ന​ത്.

Tags:    
News Summary - KSRTC - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.