തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വരുമാനവർധനക്കും നഷ്ടം കുറക്കുന്നതിനും ഒാപറേഷൻ വിഭാഗത്തിൽ ഏർപ്പെടുത്തിയ ഡ്യൂട്ടി പരിഷ്കാരം തിരിച്ചടിയാകുന്നു. പരിഷ്കാരം നിലവിൽവന്ന ജൂലൈ 15ന് ശേഷം ഭൂരിഭാഗം ദിവസങ്ങളിലും വരുമാനം കുത്തനെ കുറഞ്ഞതായി പ്രതിദിന കലക്ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജൂലൈ 17 മുതൽ 31 വരെയുള്ള ദിവസങ്ങളിലെ കലക്ഷനിൽ മുൻ ആഴ്ചയെ അപേക്ഷിച്ച് 1.36 കോടിയുടെ കുറവാണുള്ളത്. ഇതിന് പുറമെയാണ് ഞാറാഴ്ചയിലെ ഹർത്താലിനെ തുടർന്ന് സർവിസ് മുടക്കം മൂലമുണ്ടായ 3.384 കോടിയുടെ നഷ്ടവും. കലക്ഷൻ ഏഴു കോടിയിലെത്തിക്കാനുള്ള തീവ്രപരിശ്രമത്തിനിടെയാണിത്.
ഷെഡ്യൂൾ പുനഃക്രമീകരണത്തിന് ചീഫ് ഒാഫിസിൽനിന്ന് കൃത്യമായ നിർദേശമുണ്ടായിരുന്നെങ്കിലും പല ഡിപ്പോകളിലും തോന്നിയപോലെ ഷെഡ്യൂൾ വിന്യസിച്ചതാണ് കലക്ഷൻ ഇടിച്ചെതന്നാണ് വിലയിരുത്തൽ. കൃത്യമായ പഠനമില്ലാതെ ഒാർഡിനറി ബസുകളുടെയടക്കം റൂട്ട് നീട്ടിയത് മറ്റ് സർവിസുകളുമായി കൂട്ടിമുട്ടുന്ന സ്ഥിതിയുണ്ടാക്കി. ഇതാകെട്ട രണ്ട് സർവിസുകളുടെയും കലക്ഷൻ കുറച്ചു. ചില സർവിസുകളാകെട്ട പുതിയക്രമീകരണത്തോടെ നേരത്തേ അവസാനിക്കുന്ന സ്ഥിതിവന്നു. രാത്രി എട്ടിനും ഒമ്പതരക്കും ഇടക്കുള്ള സമയങ്ങളിൽ കെ.എസ്.ആർ.ടി.സിക്ക് കിട്ടിയിരുന്ന ടിക്കറ്റുകൾ ഇേപ്പാൾ സ്വകാര്യബസുകളോ ഒാേട്ടാകേളാ ആണ് കൈയാളുന്നത്. ഇൗ സാഹചര്യത്തിൽ എല്ലാ ഡിപ്പോകളിലെയും ഷെഡ്യൂളുകളിൽ വീണ്ടും പരിശോധനക്ക് വിധേയമാക്കുമെന്നാണ് വിവരം.
ഇതിനോടകം തിരുവനന്തപുരം ജില്ലയിലെ വിതുര ഡിപ്പോയിൽ 12 ഒാർഡിനറി, നാല് ഫാസ്റ്റ് പാസഞ്ചർ ഷെഡ്യൂളുകൾ പഴയ ക്രമീകരണത്തിലേക്ക് മാറ്റി. സ്റ്റിയറിങ് മണിക്കൂറുകൾക്ക് പകരം കലക്ഷെൻറ അടിസ്ഥാനത്തിലുള്ള ഡ്യൂട്ടി ക്രമീകരണം ജീവനക്കാരിലും വ്യാപകപ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഒാർഡിനറികളിൽ 12 മണിക്കൂർ നീണ്ട ഡ്യൂട്ടിയാണെങ്കിലും 10,000 രൂപയിൽ കൂടുതൽ കലക്ഷനിെല്ലങ്കിൽ ഒന്നരഡ്യൂട്ടിയായാണ് ഇപ്പോൾ പരിഗണിക്കുന്നത്. ഇതിൽ അരഡ്യൂട്ടിക്ക് നിശ്ചിതതുകയാണ് നൽകുന്നത്.
ജൂലൈ 17 മുതൽ 31 വരെയുള്ള കലക്ഷനിലെ വ്യത്യാസം (രൂപയിൽ )
തീയതി, ആകെ കലക്ഷൻ, മുൻ ആഴ്ചയിലെ കലക്ഷൻ,
വ്യത്യാസം
(-നഷ്ടം, + വർധനവ്)
ജൂൈല 17 5,84,08,755 5,86,01,344 -1,92,589
ജൂൈല 18 5,39,76,563 5,47,02,225 -7,25,662
ജൂൈല 19 5,19,63,710 5,25,18,646 - 5,54,936
ജൂൈല 20 5,12,96,246 5,23,09,738 -10,13,492
ജൂൈല 21 5,27,73,988 5,33,01,486 -5,27,498
ജൂൈല 22 5,32,60,089 5,69,97,627 -37,37,538
ജൂൈല 23 4,75,92,432 5,11,29,557 -35,37,125
ജൂൈല 24 5,45,94,285 5,84,08,755 -8,14,470
ജൂൈല 25 5,47,83,303 5,39,76,563 +8,06,740
ജൂൈല 26 4,94,30,333 5,19,73,710 -25,33,377
ജൂൈല 27 5,18,51,583 5,12,96,246 +55,337
ജൂൈല 28 5,30,00,891 5,27,73,988 +2,26,903
ജൂൈല 29 5,52,38,411 5,32,60,089 +19,78,322
ജൂൈല 30 1,37,36,678 4,75,92,432 -3,38,55,754
ജൂൈല 31 5,95,91,524 56,25,884 +19,97,239
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.