സ്ത്രീകൾക്കുള്ള സീറോ വാല്യൂ ടിക്കറ്റ് പുരുഷൻമാർക്ക്; പ്രിയദർശിനി പദ്ധതിയിൽ തട്ടിപ്പ്

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി യുടെ പ്രിയദർശിനി പദ്ധതിയിൽ തട്ടിപ്പ് നടത്തിയ മൂന്ന് കണ്ടക്ടർമാർക്ക് നോട്ടീസ് നൽകി. വനിതാ യാത്രക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ള 'സീറോ വാല്യൂ' ടിക്കറ്റുകൾ പുരുഷ യാത്രക്കാർക്ക് നൽകി അവരിൽ നിന്നും പണം ഈടാക്കി വെട്ടിച്ചു എന്നാണ് പ്രധാന ആരോപണം. ബസുകളിൽ നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ബസുകളിലെ പരിശോധന കർശനമാക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിട്ടുണ്ട്. പ്രിയദർശിനി സർവീസുകളിൽ നടക്കുന്ന ഇത്തരം സാമ്പത്തിക വെട്ടിപ്പുകൾ മൂലം സ്ഥാപനത്തിന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.

നിലവിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയ്ക്കായി നൽകുന്ന സീറോ വാല്യൂ ടിക്കറ്റിന്റെ തുക സർക്കാരാണ് കെ.എസ്.ആർ.ടി.സിക്ക് നൽകുന്നത്. ഈ ആനുകൂല്യം ദുരുപയോഗം ചെയ്താണ് ചില ജീവനക്കാർ പുരുഷ യാത്രികർക്ക് ഈ ടിക്കറ്റുകൾ നൽകി അവരിൽ നിന്ന് ടിക്കറ്റ് നിരക്ക് വാങ്ങി സ്വന്തം പോക്കറ്റിലാക്കുന്നത്. പല യാത്രക്കാരും ടിക്കറ്റ് കൃത്യമായി പരിശോധിക്കാറില്ല. യാത്രക്കാർ ചോദ്യം ചെയ്താൽ അറിയാതെ പറ്റിയ കൈയബദ്ധമാണെന്ന് പറഞ്ഞ് ജീവനക്കാർ ഒഴിഞ്ഞുമാറുകയും പകരം വേറെ സാധാരണ ടിക്കറ്റ് നൽകി വിഷയം തീർക്കുകയുമാണ് പതിവ്.





Tags:    
News Summary - KSRTC Issues Notice to Three Conductors for Fraud in Priyadarshini Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.