തലസ്ഥാനത്ത് ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ച് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം; സിറ്റി സർക്കുലർ സർവീസുകളുടെ ചരിത്രത്തിൽ ആദ്യമായി തലസ്ഥാന ന​ഗരത്തിൽ കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ചു. ഇലക്ട്രിക് ബസുകൾ ഉപയോ​ഗിച്ചുള്ള കെ.എസ്.ആർ.ടി.സിയുടെ എട്ടാമത്തെ സർക്കിൾ സർവീസായ എയർ- റെയിൽ സർക്കിൾ സർവീസ് മന്ത്രി അഡ്വ.ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്തു നിർവ്വഹിച്ചു. കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകർ മറ്റ് ഉന്നത ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സിറ്റി സർക്കുലറിന്റെ എട്ടാമത്തെ സർക്കിളിലായി വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് 24 മണിയ്ക്കൂറും എയർ - റെയിൽ സർക്കിൾ സർവീസ് നടത്തും. തിരുവനന്തപുരത്തെ രണ്ട് എയർ പോർട്ടുകളായ ഡൊമസ്റ്റിക് (ടി1), ഇന്റർനാഷണൽ (ടി2) ടെർമിനലുകളിലേക്ക് തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും, സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും, തിരിച്ചും എത്തിക്കുന്ന തരത്തിൽ ക്ലോക്ക് വൈസ്- ആന്റീ ക്ലോക്ക് വൈസ് മാതൃകയിലുള്ള സർവ്വീസുകളാണ് എയർ- റെയിൽ സർക്കുലർ സർവീസ് നടത്തും.

ആദ്യ ഘട്ടത്തിൽ ഒരോ ബസ് വീതം അര മണിയ്ക്കൂറിലും ഈ രണ്ട് ടെർമിനലിലും തമ്പാനൂരിൽ നിന്നും എത്തുന്ന വിധമാണ് സർവീസ് നടത്തും. ഈ ബസുകളിൽ സൗജന്യ വൈഫൈ, മൊബൈൽ ചാർജ് ചെയ്യാനുള്ള പോയിന്റുകൾ, സുരക്ഷയ്ക്ക് വേണ്ടിയുള്ള ക്യാമറകൾ, യാത്രക്കാരുടെ ല​ഗേജ് വെക്കാനുള്ള സൗകര്യങ്ങൾ എന്നിവയും ലഭ്യമാണ്. രാത്രി യാത്രക്കാർ ഇന്റർനാഷണൽ ടെർമിനലിൽ മാത്രം ഉള്ളതിനാൽ രാത്രി സർവീസുകൾ അവിടത്തേക്ക് മാത്രമാകും നടത്തുക.

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ആരംഭിച്ച് പൊന്നറ ശ്രീധർ പാർക്ക് ചുറ്റി, സെൻട്രൽ റെയിൽവെ സ്റ്റേഷന് മുന്നിൽ വന്ന് യാത്രക്കാരെ കയറ്റി ഓവർബ്രിഡ്ജ്, കിഴക്കേകോട്ട, അട്ടക്കുളങ്ങര, മണക്കാട് , മുക്കോലയ്ക്കൽ, വലിയതുറ ഡൊമസ്റ്റിക് ടെർമിനൽ, ശംഖുമുഖം, ഓൾ സെയിൻ്റസ് കോളജ് , ചാക്ക, ഇന്റർനാഷണൽ ടെർമിനൽ, ചാക്ക ജം​ഗ്ഷൻ , പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ , കേരള യൂനിവേഴ്സിറ്റി, പാളയം, സ്റ്റാച്യു, ഓവർബ്രിഡ്ജ് വഴി തമ്പാനൂരിൽ അവസാനിക്കുന്നതാണ് സർവീസ്.

ഇന്റർനാഷണൽ ടെർമിനലിൽ ആദ്യം പോകേണ്ടവർക്ക് തമ്പാനൂർ, ഓവർ ബ്രിഡ്ജ്, പാളയം, അയ്യൻകാളി ഹാൾ , കേരള യൂനിവേഴ്സിറ്റി, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക , ഇന്റർ നാഷണൽ എയർപോർട്ട്, ഓൾ സെയിന്റസ്, ശംഖുമുഖം , വലിയതുറ ഡൊമസ്റ്റിക് ടെർമിനൽ , മുക്കോലയ്ക്കൽ, മണക്കാട്, വഴി തിരിച്ചും പോകുന്ന രീതിയിലാണ് സർവിസ്.

യാത്രാക്കാരുടെ ല​ഗേജ് ഉൾപ്പെടെ കയറ്റാൻ ജീവനക്കാർ സഹായിക്കുകയും ,ആവശ്യം എങ്കിൽ സീറ്റുകൾ മാറ്റി കൂടുതൽ ല​ഗേജ് സൗകര്യം ഒരുക്കുകയും ചെയ്യും. ല​ഗേജ് സൗകര്യം ഉൾപ്പെടെ 20 മുതൽ 50 രൂപവരെയുള്ള ടിക്കറ്റുകളായിരിക്കും ഈ ബസുകളിൽ നൽകുക. എന്നാൽ പ്രാരംഭ ഓഫറായി ആദ്യത്തെ ഒരുമാസം ല​ഗേജ് ചാർജ് സൗജന്യവും, ടിക്കറ്റിൽ 10 ശതമാനം നിരക്ക് ഇളവും നൽകുെന്നും അറിയച്ചു..

Tags:    
News Summary - KSRTC introduced electric buses in the capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.