െകാല്ലം: വരുമാന ചോർച്ച തടയുന്നതിെൻറ ഭാഗമായി കെ.എസ്.ആർ.ടി.സിയിൽ യാത്ര പാസ് സംബന്ധിച്ച നിയമങ്ങൾ കർശനമാക്കുന്നു. ജീവനക്കാരുടേതടക്കം എല്ലാത്തരം പാസുകളുടെ നമ്പറും കണ്ടക്ടർമാർ ടിക്കറ്റ് മെഷീനിൽ നിർബന്ധമായും രേഖപ്പെടുത്തണം. ഇതുസംബന്ധിച്ച നിർദേശം നേരത്തേയുെണ്ടങ്കിലും ഫാസ്റ്റ്, ഒാർഡിനറി സർവിസുകളിൽ ജീവനക്കാരുടെ ഡ്യൂട്ടി പാസ് നമ്പർ മിക്കപ്പോഴും രേഖപ്പെടുത്താറില്ല.
യാത്ര പാസുകൾ സംബന്ധിച്ച നിയമങ്ങളും നിബന്ധനകളും ജീവനക്കാരുടെ ചുമതലകൾ സംബന്ധിച്ച ‘കെ.എസ്.ആർ.ടി.സി മാന്വലിൽ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാർ ഇത് കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം നടപടി തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.