കെ.എസ്.ആർ.ടി.സി: അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചു;

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളവിഷയത്തിലെ അനിശ്ചിതത്വത്തിനെതിരെ കെ.എസ്.ആർ.ടി.ഇ.എയുടെ ആഭിമുഖത്തിൽ ട്രാൻസ്പോർട്ട് ഭവനുമുന്നിൽ നടത്തിവന്ന അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചു. അതേസമയം, സംഘടന മുന്നോട്ടുവെച്ച ആവശ്യങ്ങൾ ചർച്ച ചെയ്ത് അംഗീകരിക്കുന്നതുവരെ ട്രാൻസ്പോർട്ട് ഭവനുമുന്നിൽ രാപ്പകൽ റിലേ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കും.

തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറി പി.എ. ജോജോ നിരാഹാര സത്യഗ്രഹത്തിന് തുടക്കം കുറിക്കും. ശമ്പളം എല്ലാമാസവും അഞ്ചിനകം വിതരണം ചെയ്യുക, ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുക, താൽക്കാലിക ജീവനക്കാരുടെ പുനരധിവാസം ഉറപ്പാക്കുക, സർവിസ് ഓപറേഷൻ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.ഇ.എയുടെ നേതൃത്വത്തിൽ നടന്ന അനിശ്ചിതകാല ധർണ 23ാം ദിവസം സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം വി. കേശവൻകുട്ടി ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ല ട്രഷറർ ബിജുകുമാർ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - KSRTC: Ended Indefinite strick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.