കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം അനാവശ്യം -എ.കെ. ശശീന്ദ്രന്‍ 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരുടെ സമരം അനാവശ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരമാവധി പരിഹരിക്കാന്‍ ശ്രമിച്ചു. എന്ത് കാര്യത്തിലാണ് ധാരണയാകാത്തതെന്ന് അറിയില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു.

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാർ ഇന്ന് പണിമുടക്കിലാണ്. എ.ഐ.ടി.യു.സിയുടെ ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂനിയന്‍, കോണ്‍ഗ്രസ് സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് (ടി.ഡി.എഫ്), ബി.എം.എസിന്‍െറ ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് സംഘ് എന്നീ സംഘടനകളാണ് സമരത്തിലുള്ളത്. അതേസമയം, സി.ഐ.ടി.യുവിന്‍െറ കെ.എസ്.ആര്‍.ടി.ഇ.എ സമരത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി 12 മുതല്‍ വെള്ളിയാഴ്ച രാത്രി 12വരെയാണ് സമരം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളമുടക്കം തുടര്‍ച്ചയാണ്. കഴിഞ്ഞമാസം രണ്ടുതവണയായാണ് ശമ്പളം നല്‍കിയത്. ജനുവരിയിലെ ശമ്പളവും പെന്‍ഷനും ഇനിയും കൊടുത്തുതീര്‍ത്തിട്ടില്ല. 
 

Tags:    
News Summary - ksrtc employees strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.