തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നിരത്തിലിറക്കി ആദ്യദിനത്തിൽ തന്നെ വഴിയിലായ വാട ക ഇലക്ട്രിക് ബസുകൾ സമീപകാലത്തൊന്നും ലാഭകരമാകില്ലെന്ന് കണക്കുകൾ. കരാർ വ്യ വസ്ഥകളും കമേഴ്സ്യൽ താരിഫിലുള്ള വൈദ്യുതി ചാർജും ബസിെൻറ കുറഞ്ഞ സീറ്റുകളുമെല്ലാം ഇതിന് കാരണമാണ്.
എ.സി ലോഫ്ലോർ ബസുകളുടെ നിരക്കുള്ള ഇ- ബസുകളിൽ 34 സീറ്റുകളാണുള് ളത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് 374 രൂപയാണ് നിരക്ക്. 34 ലും എറണാകു ളം ടിക്കറ്റാണെങ്കിൽ 12,716 രൂപ ലഭിക്കും. മടക്കയാത്രയിൽ മുഴുവൻപേരും തിരുവനന്തപുരത്തേക്കാണെങ്കിൽ 25,432 രൂപ കിട്ടും.
ബസിന് നിശ്ചയിച്ച വാടക 400 കിലോമീറ്റർ വരെ കിലോമീറ്ററിന് 43.2 രൂപയാണ്. 400ന് മുകളിലുള്ള ഒാേരാ കിലോമീറ്ററിനും 56 രൂപ നൽകണം. തിരുവനപുരത്തുനിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള 440 കിലോമീറ്റർ ദൂരത്തിന് വാടകമാത്രം 19,520 രൂപയാകും.
വരുമാനത്തിൽ നിന്ന് വാടക കഴിച്ചാൽ ശേഷിക്കുന്നത് 5912 രൂപ. മൂന്നരമണിക്കൂർ നേരം ചാർജ് ചെയ്യണം. ഒാടുന്നതിനനുസരിച്ച് സ്വയം ചാർജ് ആകുന്ന ബാറ്ററികളല്ല ഇ-ബസിലുള്ളത്. എ.സി, ഹെഡ്ലൈറ്റ്, ഇൻഡിക്കേറ്റർ, സ്റ്റീരിയോ, ഹോൺ മുതൽ വാതിലുകൾ വരെ പ്രവർത്തിക്കുന്നത് ബാറ്ററിയിലാണ്.
മൂന്നര മണിക്കൂർ ചാർജ് ചെയ്യാൻ വേണ്ടത് 150 വാട്സ് വൈദ്യുതിയാണ്. കേമഴ്സ്യൽ താരിഫ് അനുസരിച്ച് 18 രൂപവെച്ച് 150 വാട്സിന് 2700 രൂപ ചെലവാകും. അതുകൂടി കുറച്ചാൽ ശേഷിക്കുന്നത് 3212 രൂപ. ഡബിൾ ഡ്യൂട്ടിയിൽ ജോലി ചെയ്യുന്ന കണ്ടക്ടറുടെ വേതനം ഇനത്തിൽ ശരാശരി 2000 രൂപ വകമാറുന്നതോടെ 1212 രൂപയാകും മിച്ചം. ഇതിൽതന്നെ ജീവനക്കാരന് നിയമപ്രകാരം നൽകേണ്ട മറ്റ് ആനുകൂല്യങ്ങൾ, അറ്റകുറ്റപ്പണി അടക്കം ചെലവുകൾ കൂടി കുറയുന്നതോടെ അങ്ങോട്ട് കാശ് നൽകേണ്ടിവരും.
തിരുവനന്തപുരത്തുനിന്ന് കയറുന്നവരെല്ലാം എറണാകുളം വരെയും തിരിച്ചും യാത്ര ചെയ്താലുള്ള വരുമാനം അടിസ്ഥാനപ്പെടുത്തിയാണ് ഇൗ കണക്കുകൾ. എന്നാൽ, 50 ശതമാനം മാത്രമാണ് ഇത്തരം ടിക്കറ്റുകളെന്ന് കണ്ടക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.